മഴവില്‍ മനോരമയില്‍ ഏറെ ജനപ്രീതി നേടിയ പരമ്പരകളില്‍ ഒന്നാണ് തട്ടീം മുട്ടിയും. പരമ്പരയിലെ എല്ലാ കഥാപാത്രങ്ങളും പ്രേക്ഷകര്‍ക്ക് വളരെ പ്രിയങ്കരരായിരുന്നു. സീരിയലിലെ ആദി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച സാഗര്‍ സൂര്യയെ ആരാധകര്ക്ക്ഇഷ്ടമാണ്. കെപിഎസ് സ് ലളിത, മഞ്ജുപിള്ള, വീണ നായര്‍ തുടങ്ങിയവരും പരമ്പരയില്‍ പ്രധാന വേഷങ്ങള്‍ കൈ കാര്യം ചെയ്തിരുന്നു.
ജോലിക്ക് പോകാന്‍ മടിയുള്ള ഭാര്യ വീട്ടില്‍ കഴിഞ്ഞു ഭക്ഷണം കഴിച്ച് വെറുതെ ഇരിക്കാന്‍ ആഗ്രഹിക്കുന്ന ആദി എന്ന കഥാപാത്രമായിരുന്നു സീരിയലിലെ ഹൈലൈറ്റായി നിന്നത്. ആദിയിലൂടെ നര്‍മ്മം കലര്‍ന്ന പല എപ്പിസോഡും അണിയറ പ്രവര്‍ത്തകര്‍ പ്രേക്ഷകര്‍ക്ക് സമ്മാനിച്ചിരുന്നു. താരത്തിന്റെ ഭാര്യ കഥാപാത്രത്തെ അവതരിപ്പിച്ച ഭാഗ്യലക്ഷ്മിയും പ്രേക്ഷകര്‍ക്ക് പ്രിയങ്കരി ആയിരുന്നു. ഇപ്പോഴിതാ സാഗര്‍ സൂര്യയുടെ അമ്മ മരിച്ചു എന്ന വാര്‍ത്തയാണ് സോഷ്യല്‍ മീഡിയയിലൂടെ പുറത്തു വരുന്നത്. പരമ്പരയിലെ സാഗറിന്റെ അമ്മ കഥാപാത്രം അവതരിപ്പിച്ച മനീഷയാണ് ഈ ദുഃഖ വാര്‍ത്ത പുറത്തു വിട്ടത്. മനീഷയുടെ കഥാപാത്രത്തിന്റെ പേര് വാസവദത്ത എന്നായിരുന്നു.
ഫേസ്ബുക്ക് പോസ്റ്റിലൂടെ ആയിരുന്നു മനീഷ ഈ വിയോഗത്തെ ക്കുറിച്ച് പ്രേക്ഷകരെ അറിയിച്ചത്. അമ്മയ്ക്കൊപ്പം ഉള്ള സാഗറിന്റെ ചിത്രവും സോഷ്യല്‍ മീഡിയയിലൂടെ ഇപ്പോള്‍ പ്രചരിക്കുന്നുണ്ട്. സഹോദരനും അച്ഛനും ഈ ദുംഖം അതിജീവിക്കാന്‍ കഴിയട്ടെ എന്ന് ആരാധകര്‍ പോസ്റ്റിന് കമന്റുകള്‍ നല്‍കിയിട്ടുണ്ട്. സോഷ്യല്‍ മീഡിയയില്‍ സജീവമായ സാഗര്‍ അമ്മയ്ക്കൊപ്പമുള്ള ചിത്രങ്ങളും വിശേഷങ്ങളും പങ്കു വയ്ക്കാറുണ്ടായിരുന്നു.