ഒരുപാട് വിവാദങ്ങൾക്ക് ശേഷം വിവാഹം കഴിച്ച താരദമ്പതികൾ ആണ് സായികുമാറും ബിന്ദു പണിക്കരും. ഇരുവരുടേയും രണ്ടാം വിവാഹമായിരുന്നു. മകൾ കൈക്കുഞ്ഞായിരിക്കെ 2003 ൽ ആണ് ബിന്ദു പണിക്കരുടെ ഭർത്താവ് മരണമടയുന്നത്. ടിക്ടോക്കിൽ ഏറെ സജീവമായിരുന്ന വ്യക്തിയായിരുന്നു ബിന്ദു പണിക്കരുടെ മകളായ കല്യാണി. ബിന്ദു പണിക്കർ ചെയ്ത കോമഡി രംഗങ്ങൾ ആയിരുന്നു കല്യാണി കൂടുതലായും ചെയ്യാറുണ്ടായിരുന്നത്.
അങ്ങനെയാണ് കല്യാണി ബിന്ദുവിന്റെ മകളാണെന്ന് ആളുകൾ തിരിച്ചറിഞ്ഞതും. സിനിമയിൽ നായികയാവാനുള്ള ലുക്കും അഭിനയവുമെല്ലാം താരപുത്രിക്ക് ഉണ്ടെന്ന് ആരാധകർ നേരത്തെതന്നെ വിധിയെഴുതിയത് ആണ്. എന്നാൽ ഇതുവരെ ക്യാമറയ്ക്ക് മുൻപിൽ താരം എത്തിയിട്ടില്ല. സിനിമയിൽ നായികയാവാൻ എത്തുന്ന കല്യാണിയെ കാത്തിരിക്കുകയാണ് ആരാധകർ. ഇപ്പോൾ ഇവർ പങ്കുവയ്ക്കുന്ന ചിത്രമാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
ഓണത്തോടനുബന്ധിച്ച് എടുത്ത ചിത്രത്തിൽ സായികുമാർ പുതിയ ലുക്കിലാണ് എത്തുന്നത്. ഐശ്വര്യ പൊലിമ ഇല്ലാത്ത ഓണമാണെങ്കിലും ഏവർക്കും ഐശ്വര്യവും,സന്തോഷവും,സമാധാനവും,നിറഞ്ഞ ഓണാശംസകൾ എന്നായിരുന്നു ചിത്രങ്ങൾക്ക് താഴെ കല്യാണി ക്യാപ്ഷനിട്ടത്. താടിയും മുടിയും എല്ലാം നീട്ടിവളർത്തി പരസ്പരം മാച്ച് ചെയ്യുന്ന ഡ്രസ്സിൽ ആണ് സായി കുമാറും ബിന്ദു പണിക്കരും എത്തിയത്. സെറ്റ് ഉടുത്തുകൊണ്ടാണ് കല്യാണി ചിത്രത്തിൽ പ്രത്യക്ഷപ്പെട്ടത്.