ഒരുപാട് വിവാദങ്ങൾക്ക് ശേഷം വിവാഹം കഴിച്ച താരദമ്പതികൾ ആണ് സായികുമാറും ബിന്ദു പണിക്കരും. ഇരുവരുടേയും രണ്ടാം വിവാഹമായിരുന്നു. മകൾ കൈക്കുഞ്ഞായിരിക്കെ 2003 ൽ ആണ് ബിന്ദു പണിക്കരുടെ ഭർത്താവ് മരണമടയുന്നത്. ബിന്ദുവുമായി ഒരു അടുപ്പവും ഇല്ലാത്ത സമയത്തു പോലും ബിന്ദുവുമായി ചേർത്തു തന്റെ പേരിൽ കഥകളുണ്ടാക്കി എന്നു സായികുമാർ പറയുന്നു. തന്റെ മകളുടെ വിവാഹം പോലും തന്നെ വാട്സാപ്പിലൂടെയാണ് ക്ഷണിച്ചതെന്നും സായികുമാർ പറയുന്നു. സായി കുമാറിന്റെയും പ്രസന്നകുമാരിയുടെയും മകളുടെ വിവാഹം 2018 ൽ ആയിരുന്നു നടന്നത്. അതുവരെ താൻ അധ്വാനിച്ചത് മുഴുവൻ ഭാര്യക്കും മക്കൾക്കും വേണ്ടി ആയിരുന്നുവെന്ന് സായികുമാർ പറയുന്നു. ക്ഷണിക്കപ്പെട്ടവരിലൊരാളായി മാത്രം നിൽക്കുന്നതുകൊണ്ട് താൻ വിവാഹത്തിൽ പങ്കെടുത്തില്ല എന്നും അദ്ദേഹം പറയുന്നു.
അദ്ദേഹത്തിന്റെ വാക്കുകൾ:
സന്തോഷത്തോടെയാണ് എനിക്കുള്ളത് എല്ലാം അവർക്ക് നൽകിയത്. പിന്നിട് മോളും എന്നെ കുറ്റപ്പെടുത്തി സംസാരിച്ചു എന്നു കേട്ടപ്പോൾ വിഷമമായി. തിരുത്താനും പോയില്ല. അവളുടെ വിവാഹാലോചനയും നിശ്ചയവും ഒന്നും അറിയിച്ചില്ല. ഞാൻ ഇല്ലാത്ത ഒരു ദിവസം കല്യാണം ക്ഷണിക്കാൻ മോൾ ഫ്ലാറ്റിൽ വന്നു എന്നറിഞ്ഞു. പിന്നിട് വാട്സാപ്പിൽ ഒരു മെസ്സജും വന്നു. മകളുടെ വിവാഹം അങ്ങനെയാണല്ലോ അച്ഛനെ അറിയിക്കേണ്ടത്. അതിഥികൾക്കൊപ്പം ഒരാളായി പങ്കെടുക്കേണ്ടതില്ലലോ, അതുകൊണ്ട് പോയില്ല