സിനിമ പശ്ചാത്തലം ഇല്ലാതെ അൽഫോൺസ് പുത്രൻ സംവിധാനം ചെയ്ത പ്രേമം എന്ന ഒറ്റ ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടി ഇപ്പോൾ തെന്നിന്ത്യൻ സിനിമയുടെ സ്ഥിര മുഖമായി മാറുകയും ചെയ്ത നടിയാണ് സായി പല്ലവി. ഒരു നടി ഇങ്ങനെ ആയിരിക്കണം എന്ന പ്രേക്ഷകരുടെ മുൻധാരണകൾ എല്ലാം തിരുത്തി എഴുതിയ താരമാണ് സായിപല്ലവി. വളർത്തി വലുതാക്കിയ അച്ഛനും അമ്മയ്ക്കുമൊപ്പമിരുന്ന് എനിക്ക് തല താഴ്ത്താതെ കാണാൻ കഴിയുന്ന സിനിമകൾ മാത്രമേ ചെയ്യൂ എന്ന് പലതവണ താരം പറഞ്ഞിട്ടുണ്ട്. ഇറക്കം കുറഞ്ഞ വസ്ത്രം ധരിക്കാത്തതിനെപ്പറ്റി തുറന്നുപറയുകയാണ് സായി പല്ലവി.
ഫിദ എന്ന ചിത്രത്തിൽ സായി പല്ലവി സ്ലീവ് ലസ്സ് ഇടുന്ന ഒരു രംഗമുണ്ടായിരുന്നു. എന്നാൽ ആ രംഗം അഭിനയിപ്പിക്കുവാൻ സംവിധായകൻ ഏറെ പാടുപെട്ടിരുന്നു. ആ വേഷം ചിത്രത്തിന് അനിവാര്യമായ കൊണ്ട് മാത്രമാണ് സായിപല്ലവി അന്ന് അതിന് സമ്മതിച്ചത്. നാടൻ പെൺകുട്ടി എന്ന ഇമേജിൽ നിന്ന് താൻ മാറി എന്ന് നായകനെ ബോധ്യപ്പെടുത്തുന്ന ഒരു രംഗമായിരുന്നു അത്. അതിനെപ്പറ്റിയും താരം സംസാരിക്കുകയാണ്.
അത്തരം കുഞ്ഞുടുപ്പുകളിൽ ഞാൻ കംഫർട്ടബിൾ അല്ല. അഭിനയിക്കുമ്പോൾ അത്തരം വേഷം ധരിച്ചാൽ എന്റെ ശ്രദ്ധ അഭിനയത്തിലായിരിക്കില്ല, മറിച്ച് ഉടുത്തിരിയ്ക്കുന്ന വേഷത്തിലായിരിക്കുമെന്നാണ് സായ് പറയുന്നത്. .