പ്രിയനടി സായി പല്ലവിയും തെലുങ്ക് സൂപ്പർ താരം റാണാ ദഗ്ഗുബാട്ടിയും ഒന്നിക്കുന്ന പുതിയ ചിത്രമാണ് ‘വിരത പര്‍വ്വം 1992’. ചിത്രത്തിന്റെ ഷൂട്ടിങ്ങിന് വേണ്ടി ബസ് സ്റ്റോപ്പില്‍ ബസ് കാത്തിരുന്ന സായി പല്ലവിയുടെ ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. തെലുങ്കാനയിലെ വരാങ്കല്‍ എന്ന ഗ്രാമത്തിലെ പബ്ലിക് ബസ് സ്റ്റോപ്പിലാണ് സായ് ബസ് കാത്തിരുന്നത്.
ബാഗുമായി സാരിയുടുത്ത് ഒരു സാദാ പെണ്‍കുട്ടിയെ പോലെ തോന്നിപ്പിക്കുന്ന സായ് പല്ലവിയെ പക്ഷെ ആയം ശ്രദ്ധിച്ചത് പോലുമില്ല. ബസ് സ്റ്റോപ്പിലെ ബെഞ്ചില്‍ മറ്റ് യാത്രക്കാര്‍ക്കൊപ്പം ഇരുന്നെങ്കിലും താരത്തെ ആരും തിരിച്ചറിഞ്ഞില്ല. തൊട്ടടുത്ത ഹോട്ടലില്‍ ക്യാമറ വച്ചാണ് ബസ് സ്റ്റോപ്പിലെ വിഷ്വല്‍സ് പകര്‍ത്തിയിരിക്കുന്നത്.