സിനിമ പശ്ചാത്തലം ഇല്ലാതെ അൽഫോൺസ് പുത്രൻ സംവിധാനം ചെയ്ത പ്രേമം എന്ന ഒറ്റ ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടി ഇപ്പോൾ തെന്നിന്ത്യൻ സിനിമയുടെ സ്ഥിര മുഖമായി മാറുകയും ചെയ്ത നടിയാണ് സായി പല്ലവി. ഒരു നടി ഇങ്ങനെ ആയിരിക്കണം എന്ന പ്രേക്ഷകരുടെ മുൻധാരണകൾ എല്ലാം തിരുത്തി എഴുതിയ താരമാണ് സായിപല്ലവി.
താരം ഒരു കാട്ടു മരത്തിന്റെ വള്ളിയിൽ തൂങ്ങി ആടുന്ന ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചാവിഷയമാകുന്നത്. ചിത്രത്തിന് താഴെ രസകരമായ ഒരു അടിക്കുറിപ്പും താരം പങ്കുവയ്ക്കുന്നുണ്ട്. ഡാര്‍വിന്റെ പരിണാമ സിദ്ധാന്തം ശരിയാണെന്ന് തെളിയിക്കുകയായിരുന്നു താനെന്നാണ് ചിത്രത്തിനൊപ്പം സായി കുറിച്ചിരിക്കുന്നത്. നിരവധി കമന്റുകൾ ചിത്രത്തിന് ലഭിക്കുന്നുണ്ട്. അനിയത്തിയോടൊപ്പം അവധിക്കാലം ആഘോഷിക്കുകയാണ് സായിപല്ലവി. ഡോക്ടർ, കൈവിട്ടുപോകല്ലേ, സൂക്ഷിച്ച് ചെയ്യണേ തുടങ്ങി നിരവധി കമന്റുകളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.