നവാഗതനായ വിവേക് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് അതിരൻ. ഫഹദ് ഫാസിൽ സായിപല്ലവി എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം ഇന്നലെ തിയേറ്ററുകളിലെത്തി. മികച്ച റിപ്പോർട്ടുകളാണ് ചിത്രത്തിന് തിയറ്ററുകളിൽ നിന്നും ലഭിക്കുന്നത്. സൈക്കോളജിക്കൽ ത്രില്ലർ വിഭാഗത്തിൽപ്പെടുന്ന ചിത്രത്തെ ഇരുകൈകളും നീട്ടി സ്വീകരിച്ചിരിക്കുകയാണ് മലയാള സിനിമ പ്രേക്ഷകർ.
യുവനടി സായിപല്ലവിക്ക് ഏറ്റവും കൂടുതൽ അംഗീകാരം ലഭിക്കാൻ പോകുന്ന കഥാപാത്രങ്ങളിലൊന്നായിരിക്കും അതിരനിലെ നിത്യ എന്ന കഥാപാത്രം. സസൂക്ഷ്മമായ ഭാവപ്രകടനം കൊണ്ടും അഭിനയ വൈഭവം കൊണ്ടും തന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച കഥാപാത്രമായി നിത്യയെ മാറ്റുവാൻ സായിപല്ലവി ക്ക് സാധിച്ചു. മലരായും അഞ്ജലി ആയും മലയാളസിനിമയിൽ വേഷമിട്ട സായി പല്ലവിയുടെ ഏറ്റവും മികച്ച വേഷങ്ങളിൽ ഒന്നാണ് അതിരനിലെ നിത്യ. കയ്യടക്കമുള്ള ഈ പ്രകടനത്തിന് കയ്യടി നൽകിയേ തീരു.