ജീവിതത്തിലാണെങ്കിലും സിനിമയിലായാലും മേക്കപ്പിനോട് നോ പറയുന്ന നടിയാണ് സായ് പല്ലവി. നിരവധി ഹിറ്റ് സിനിമകളില്‍ അഭിനയിച്ചിട്ടും ഒരിക്കല്‍ പോലും നടി മേക്കപ്പ് ചെയ്തട്ടില്ല എന്ന് പറഞ്ഞാല്‍ വിശ്വസിക്കാന്‍ ബുദ്ധിമുട്ടു കാണും. പക്ഷേ ഈ വാര്‍ത്ത കേട്ടാല്‍ അതും വിശ്വസിക്കാം.
മേക്കപ്പിടണമെന്ന ഒറ്റക്കാരണത്താല്‍ തനിക്ക് വന്ന രണ്ട് കോടി രൂപയുടെ പരസ്യം വേണ്ടെന്ന് വെച്ച സായ് പല്ലവിയുടെ വാർത്ത മുൻപ് ഏറെ വൈറലായിരുന്നു.ഒരു ഫെയര്‍നെസ് ക്രീം പരസ്യത്തില്‍ അഭിനയിക്കുന്നതിനായി രണ്ട് കോടി രൂപയാണ് താരത്തിന് ഓഫര്‍ ചെയ്തത്. എന്നാല്‍ തന്റെ പോളിസികള്‍ മറക്കാന്‍ സായ് പല്ലവി ഒരിക്കലും തയ്യാറായിരുന്നില്ല.ഇപ്പോഴിതാ ഒരു ടെക്സ്റ്റൈൽ ബ്രാൻഡിന്റെ പരസ്യത്തിൽ അഭിനയിക്കാൻ ഉള്ള ഓഫറും സായ് പല്ലവി വേണ്ട എന്ന് വെച്ച് കഴിഞ്ഞു. ഒരു കോടി രൂപയാണ് സായ് പല്ലവിക്ക് അവർ ഓഫർ ചെയ്തത്.
സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ഇന്‍സ്റ്റഗ്രാമില്‍ മാത്രം ഇരുപത് ലക്ഷത്തോളം ഫോളോവേഴ്സ് ഉള്ള സായ് പല്ലവിയെ വളരെ പ്രതീക്ഷയോടെയാണ് പ്രശസ്ത ഫെയര്‍നെസ്സ് ക്രീം ബ്രാന്‍ഡ് പരസ്യത്തിനായി സമീപിച്ചത്.
പക്ഷെ സായ് പല്ലവി ആ ഓഫര്‍ നിരസിക്കുകയായിരുന്നു. സായ് പല്ലവിയുടെ വ്യക്തിപരമായ പ്രത്യേകത സിനിമയ്ക്കകത്തും പുറത്തും മേക്കപ്പ് തീരെ ഉപയോഗിക്കാത്ത നടിയാണെന്നുള്ളതാണ്. സിനിമയിലാകട്ടെ, കഥാപാത്രത്തിന് അത്ര നിര്‍ബന്ധമാണെങ്കില്‍ മാത്രമാണ് സായ് പല്ലവി കുറച്ചെങ്കിലും മേക്കപ്പ് ഉപയോഗിക്കുക.