Categories: Malayalam

ഈ സ്നേഹത്തിന് അർഹയാണോ ഞാൻ എന്നെനിക്കറിയില്ല; പിറന്നാൾ ആശംസകൾ അറിയിച്ചവർക്ക് നന്ദി രേഖപ്പെടുത്തി സായ് പല്ലവി

സിനിമ പശ്ചാത്തലം ഇല്ലാതെ അൽഫോൺസ് പുത്രൻ സംവിധാനം ചെയ്ത പ്രേമം എന്ന ഒറ്റ ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടി ഇപ്പോൾ തെന്നിന്ത്യൻ സിനിമയുടെ സ്ഥിര മുഖമായി മാറുകയും ചെയ്ത നടിയാണ് സായി പല്ലവി. ഒരു നടി ഇങ്ങനെ ആയിരിക്കണം എന്ന പ്രേക്ഷകരുടെ മുൻധാരണകൾ എല്ലാം തിരുത്തി എഴുതിയ താരമാണ് സായിപല്ലവി.
കഴിഞ്ഞ ദിവസം താരത്തിന്റെ പിറന്നാൾ ആയിരുന്നു. തെന്നിന്ത്യൻ സിനിമാ ലോകത്തെ പ്രമുഖരും ആരാധകർ എല്ലാവരും താരത്തിന് പിറന്നാൾ ആശംസകൾ നേർന്ന് രംഗത്തെത്തി.

ഇപ്പോൾ ആശംസകൾക്ക് നന്ദി രേഖപ്പെടുത്തി രംഗത്ത് എത്തിയിരിക്കുകയാണ് സായ് പല്ലവി.താനിപ്പോള്‍ മാനസികമായി തകര്‍ന്നിരിക്കുകയാണെങ്കിലും എല്ലാവരുടേയും സ്നേഹം തന്റെ മനസു നിറച്ചെന്നും താരം സോഷ്യല്‍ മീഡിയ പോസ്റ്റില്‍ കുറിക്കുന്നു.
എവിടെനിന്ന് തുടങ്ങണമെന്നും എന്ത് എഴുതണമെന്നും എനിക്ക് അറിയില്ല.നമ്മുടെ ചുറ്റും ഇപ്പോള്‍ സംഭവിക്കുന്ന കാര്യങ്ങളെത്തുടര്‍ന്ന് ഞാന്‍ മാനസികമായി തളര്‍ന്നിരിക്കുകയാണ്. അതിനാല്‍ ഇത്തവണത്തെ ബര്‍ത്ത്ഡേ ആഘോഷമാക്കാനുള്ള മൂഡില്‍ അല്ല. എന്നാല്‍ നിങ്ങളുടേയെല്ലാം സ്നേഹം എന്നിലെത്തിയപ്പോള്‍ ഞാന്‍ ‌ഊര്‍ജ്ജസ്വലയായി. ഈ സ്‌നേഹം താന്‍ അര്‍ഹിക്കുന്നുണ്ടോയെന്ന് അറിയില്ല,സായ് പല്ലവി കുറിച്ചു.

Webdesk

Recent Posts

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

2 days ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

2 weeks ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

2 weeks ago

‘കമ്പോള നിലവാരവും വയലും വീടും കേട്ട് പവി ജീവിതം പാഴാക്കുമോ?’; ദിലീപ് നായകനായി എത്തുന്ന പവി കെയർ ടേക്കർ ട്രയിലർ എത്തി

ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രം 'പവി കെയർ ടേക്കർ' ട്രയിലർ റിലീസ് ചെയ്തു. ഹാസ്യവും അതിനൊപ്പം…

2 weeks ago

രാമലീലയ്ക്കു ശേഷം ദിലീപിന് ഒപ്പം വീണ്ടും രാധിക ശരത് കുമാർ, ‘പവി കെയർ ടേക്കറി’ൽ റിട്ടയർഡ് എസ് ഐ ആയി താരമെത്തുന്നു

സൂപ്പർ ഹിറ്റ് ആയിരുന്ന രാമലീല എന്ന ചിത്രത്തിന് ശേഷം ദിലീപിന് ഒപ്പം വീണ്ടും നടി രാധിക ശരത് കുമാർ. വിനീത്…

3 weeks ago

പ്രേക്ഷകശ്രദ്ധ നേടി ‘വർഷങ്ങൾക്ക് ശേഷം’, തിയറ്ററുകളിൽ കൈയടി നേടി ‘നിതിൻ മോളി’

യുവനടൻമാരായ ധ്യാൻ ശ്രീനിവാസൻ, പ്രണവ് മോഹൻലാൽ, നിവിൻ പോളി എന്നിവരെ നായകരാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക്…

3 weeks ago