വിജയ് ദേവരകൊണ്ടയും രശ്മിക മന്ദനയും ഒന്നിക്കുന്ന തെലുങ്ക് ചിത്രമാണ് ഡിയർ കോമ്രേഡ്.പല ഭാഷകളിലായി ഒരുക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ഭരത് കമ്മയാണ്.ജസ്റ്റിൻ പ്രഭാകരൻ ആണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത് .ചിത്രം ജൂലൈ 26ന് തിയറ്ററുകളിലെത്തും. ഇതിനിടെ ചിത്രത്തിൽ നായികയായി ആദ്യം തീരുമാനിച്ചിരുന്നത് സായ് പല്ലവിയെ ആയിരുന്നു എന്ന തരത്തിൽ വാർത്തകൾ വരുന്നുണ്ട്.സായ് പല്ലവി പിന്മാറിയതോട് കൂടിയാണ് രശ്മികയ്ക്ക് നറുക്ക് വീഴുന്നത്.
ചിത്രത്തിൽ ഉള്ള ചുംബന രംഗങ്ങൾ ആണ് സായി പല്ലവിയെ ഡിയർ കോമ്രേഡിൽ നിന്നും പിൻമാറാൻ പ്രേരിപ്പിച്ചത്.ലിപ് ലോക്ക് രംഗങ്ങളിലും ഗ്ലാമർ രംഗങ്ങളിലും അഭിനയിക്കാൻ ആവില്ല എന്ന് നേരത്തെ തന്നെ സായ് പല്ലവി തീരുമാനമെടുത്തിരുന്നു. അതിനാൽ ഈ സിനിമ സായ് പല്ലവിയിൽ നിന്നും അകലുകയായിരുന്നു. അതേപോലെ മേക്കപ്പിട്ട് അഭിനയിക്കാൻ ആവില്ല എന്നും സായി പല്ലവി നേരത്തെ പറഞ്ഞത് ഏറെ വാർത്താപ്രാധാന്യം നേടിയിരുന്നു