അല്‍ഫോണ്‍സ് പുത്രന് സംവിധാനം ചെയ്ത പ്രേമം എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തേക്ക് കടന്നുവന്ന താരമാണ് സായി പല്ലവി. പിന്നീട് തെന്നിന്ത്യയിലാകെ അറിയപ്പെടുന്ന താരമായി സായി പല്ലവി. തമിഴ്, തെലുങ്ക്, കന്നഡ തുടങ്ങിയ ഭാഷകളില്‍ നിരവധി ചിത്രങ്ങളില്‍ സായി പല്ലവി വേഷമിട്ടു. ഇപ്പോഴിതാ സിനിമ കാണാന്‍ വേഷം മാറിയെത്തിയ സായി പല്ലവിയുടെ ദൃശ്യങ്ങളാണ് വൈറലായിരിക്കുന്നത്.
View this post on Instagram
മഹേഷ് ബാബു നായകനായി എത്തിയ പുതിയ ചിത്രം സര്‍ക്കാര്‍ വാരി പാട്ട കാണാനാണ് സായി പല്ലവി തീയറ്ററില്‍ എത്തിയത്. ഞായറാഴ്ച ബഞ്ചാര ഹില്‍സില്‍ എത്തിയ താരത്തിന്റെ ദൃശ്യങ്ങള്‍ ഏതോ ആരാധകന്റെ കാമറയില്‍ പതിയുകയായിരുന്നു. തലവഴി ഷാള്‍ കൊണ്ടുമൂടി മാസ്കും ധരിച്ച് കാഷ്വല്‍ വസ്ത്രം ധരിച്ചാണ് താരം എത്തിയത്. തീയറ്ററിനുള്ളില്‍ താരത്തെ അധികമാര്‍ക്കും മനസിലായില്ല. പുറത്തിറങ്ങിയ ശേഷമാണ് താരം കാമറയില്‍ പതിഞ്ഞത്.
നാനി നായകനായി എത്തിയ ശ്യാം സിംഗ റോയ് ആയിരുന്നു സായി പല്ലവിയുടേതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. ഈ ചിത്രം കാണാന്‍ സായി പല്ലവി എത്തിയ ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. റാണ ദഗ്ഗുബട്ടി നായകനാകുന്ന വിരാട പര്‍വമാണ് സായ് പല്ലവി അഭിനയിക്കുന്ന അടുത്ത ചിത്രം.