ഓണ്‍ലൈന്‍ ക്ലാസുകളിലൂടെ തങ്കുപൂച്ചയുടേയും മിട്ടു പൂച്ചയുടേയും കഥ പറഞ്ഞ് പ്രേക്ഷകരുടെ ഹൃദയം കവര്‍ന്ന അധ്യാപികയാണ് സായ് ശ്വേത ടീച്ചര്‍. ക്ലാസ് ഹിറ്റായതോടെ നിരവധി അഭിമുഖങ്ങളിലും ഷോകളിലും സായ് ശ്വേത പങ്കെടുത്തിരുന്നു. താരം കഴിഞ്ഞ ദിവസം സോഷ്യല്‍മീഡിയയിലൂടെ ഒരു പരാതി ഉന്നയിച്ചിരുന്നു. സിനിമയില്‍ അഭിനയിക്കാന്‍ അവസരം തരാം എന്നു പറയുകയും താത്പര്യമില്ലെന്ന് പറഞ്ഞപ്പോള്‍ സോഷ്യല്‍മീഡിയ വഴി അവഹേളിച്ചുവെന്നാണ് താരം കുറിച്ചത്. ഇതുമായി ബന്ധപ്പെട്ട് തന്നെ അപകീര്‍ത്തിപ്പെടുത്തിയ സിനിമ പ്രവര്‍ത്തകനും അഭിഭാഷകനുമായ ശ്രീജിത് പെരുമനയ്ക്ക എതിരെ പരാതിയും നല്‍കിയിരുന്നു. കേരളം മുഴുവനാണ് താരത്തിന്റെ പോസ്റ്റ് ഏറ്റെടുത്തത്.
വാര്‍ത്ത പുറത്ത് വന്ന ശേഷം ടീച്ചറോട് സംസാരിച്ചതിന്റെ സ്ക്രീന്‍ ഷോട്ട് സോഷ്യല്‍മീഡിയയിലൂടെ ശ്രീജിത് പങ്കുവച്ചിരിക്കുകയാണ്.അപമാനിക്കല്‍ വിവാദം കൊടുംപിരി കൊണ്ടിരിക്കുകയാണല്ലോ, പോലീസും കേസുമൊക്കെ ആയ സ്ഥിതിക്ക് തൂക്കി കൊല്ലും മുന്‍പ് എങ്ങനെയാണ് ഞാന്‍ ടീച്ചറെ അപമാനിച്ചതെന്ന് കൂടി പറഞ്ഞിട്ട് പോകാം എന്നും
ആദ്യമായിട്ടും, അവസാനമായിട്ടും അവരുമായി നടത്തിയ സംഭാഷണമാണ്. ഇന്ന് ഏഷ്യാനെറ്റിന് ടീച്ചര്‍ കൊടുത്ത അഭിമുഖത്തില്‍ പറഞ്ഞത് മോശമായി സംസാരിച്ചു എന്നാണ്. പെരുമന ടീച്ചറോട് മോശമായി സംസാരിച്ചു എന്ന് ഒരു മാധ്യമത്തിന് മുന്പില് പറഞ്ഞ സ്ഥിതിക്ക്. എന്താണ് പറഞ്ഞതെന്ന് പറയാന്‍ നിര്‍ബന്ധിതകമായത് കൊണ്ട് മാത്രമാണ് ഈ കോള്‍ /വാട്സാപ്പ് വിവരം പുറത്ത് വിടുകയാണെന്ന് കൂട്ടിചേര്‍ത്താണ് വിവരങ്ങള്‍ അദ്ദേഹം പുറത്ത് വിട്ടത്.