ലോക്ക് ഡൗണിൽ ഇളവുകൾ പ്രഖ്യാപിച്ചതോടെ മുംബൈയിലെ മറൈൻ ഡ്രൈവിലേക്ക് നടക്കാൻ ഇറങ്ങിയവരിൽ പ്രമുഖരിൽ ഒന്നാണ് സൈഫ് അലി ഖാനും ഭാര്യ കരീനയും മകൻ തൈമൂറും ഒന്നിച്ച കുടുംബം.
മുംബൈ നഗരത്തിൽ പടർന്ന് പിടിച്ച കോറോണയിൽ നിന്നും രക്ഷ നേടാൻ സൈഫ് മാസ്ക് ധരിച്ചിട്ടില്ല എന്നതും ഈ ഒരു സാഹചര്യത്തിൽ അവിടെ നടക്കാൻ ഇറങ്ങിയെന്നതും വമ്പൻ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. രണ്ടു മാസം നീണ്ടു നിന്ന ലോക്ക് ഡൗണിന് ശേഷം ഇളവുകൾ പ്രഖ്യാപിച്ചപ്പോൾ നിരവധി പേരാണ് മറൈൻ ഡ്രൈവിൽ നടക്കുവാനിറങ്ങിയത്.