മലയാളത്തിലെ ആദ്യത്തെ OTT പ്ലാറ്റ്ഫോം ആയ പ്രൈം റീൽസിൽ ആദ്യത്തെ സിനിമ ആയി വരുന്ന ഗാർഡിയൻ എന്ന ചിത്രം നാളെ പ്രേക്ഷകരിലേക്കെത്തുന്നു. ചിത്രത്തിന്റെ ട്രൈലെർ ഏറെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. സൈജു കുറുപ്പ്, മിയ, നയന എൽസ തുടങ്ങിയവർ കേന്ദ്ര കഥാപാത്രമാകുന്ന സിനിമ എഴുതി സംവിധാനം ചെയ്തിരിക്കുന്നത് സതീഷ് പോളാണ്. മലയാള സിനിമകൾ മാത്രം റിലീസ് ചെയ്യുന്ന “പ്രൈംറീൽസി”ലൂടെ തീയറ്ററുകളിലെ പോലെ തന്നെ എല്ലാ വെള്ളിയാഴ്ചകളിലും പുതിയ സിനിമയുടെ റിലീസ് ഉണ്ടാകും. ആൻഡ്രോയ്ഡ് ഫോൺ, ഐ ഫോൺ ഇതിലൂടെല്ലാം ആപ്പ് ഡൌൺലോഡ് ചെയ്യാം. www.primereels.com എന്ന വെബ്സൈറ്റിലൂടെയും സിനിമകൾ കാണാം.