അച്ഛനായതിന്റെ സന്തോഷം പങ്കുവച്ച് സംവിധായകന് സജി സുരേന്ദ്രന്. സജിയുടെ ഭാര്യ സംഗീത ഇരട്ടക്കുട്ടികള്‍ക്ക് ജന്മം നല്കി. രണ്ട് ആണ്‍കുട്ടികളാണ് ഇരുവര്‍ക്കും ജനിച്ചത്. ‘Sometimes Miracles come in pairs…ഇരട്ടക്കുട്ടികളുടെ അച്ഛനായി. ആണ്‍കുട്ടികളാണ്. ദൈവത്തിനു നന്ദി.’ കുഞ്ഞു കാല്‍പ്പാദങ്ങളുടെ ചിത്രം പങ്കുവച്ച് സജി സമൂഹമാധ്യമത്തില്‍ കുറിച്ചു
16 വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് ഇവര്‍ക്ക് കുട്ടികള്‍ പിറന്നത്. നീണ്ട നാളത്തെ പ്രണയത്തിനു ശേഷം 2005- ല്‍ ആണ് സംഗീതയും സജിയും വിവാഹിതരാകുന്നത്. സ്കൂള്‍ കാലഘട്ടം മുതലുള്ള പ്രണയമായിരുന്നു ഇരുവരുടേതും.
മിനി സ്ക്രീനിലൂടെയാണ് സജി സംവിധാന രംഗത്തേക്ക് വരുന്നത്. 2009ല്‍ ഇവര്‍ വിവാഹിതരായാല്‍ എന്ന ചിത്രത്തിലൂടെ സിനിമയിലേക്കും എത്തി. പിന്നീട് ഫോര്‍ ഫ്രണ്ട്സ്, കുഞ്ഞളിയന്, ഷീ ടാക്സി എന്നീ ചിത്രങ്ങളും സംവിധാനം ചെയ്തു.