വിമർശനങ്ങൾക്ക് മേലെ വിസ്മയം പോലെ പറന്നുയരുന്ന ഒടിയന് പിന്തുണയുമായി സംവിധായകൻ സാജിദ് യാഹിയ. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് സാജിദ് യാഹിയ തന്റെ പിന്തുണ അറിയിച്ചത്. സോഷ്യൽ മീഡിയയിലെ ചവിട്ടിത്താഴ്ത്തലുകളോ ഇകഴ്ത്തലുകളോ അർഹിക്കുന്ന സിനിമയല്ല ഒടിയൻ എന്നും സാജിദ് യാഹിയ അഭിപ്രായപ്പെട്ടു.
സാജിദ് യാഹിയയുടെ ഫേസ്ബുക്ക് പോസ്റ്റ്…
🔥ഒടിയൻ🔥
പേരിലെ കൗതുകവും
ആകാംഷയും ശെരി വയ്ക്കുന്ന അനുഭവം ആയിരുന്നു ഒടിയൻ
വടക്കൻ പാലക്കാടിന്റെ നാട്ടുവഴികളിൽ പകൽ വെളിച്ചത്തിൽ ശാന്തമായി നടന്നു നീങ്ങിയ മാണിക്യൻ
പലരും പിന്നിൽ നിന്ന് ചവിട്ടിയും മുറിവേൽപ്പിച്ചും പോയപ്പോൾ അയാൾക്ക് തിരിച്ചടിക്കാൻ സുഹൃത്തായത് ഇരുട്ടായിരുന്നു…
കൂടെ മുത്തപ്പൻ പകർന്ന് നൽകിയ ഒടിവിദ്യയും
കാളയായും പോത്തായും
മാനായും മാറുന്ന വിസ്മയം ഇരുട്ടിന്റെ മറവിൽ കുതിച്ചു പായുന്ന
മാന്ത്രികത
ഇതൊക്കെ വളരെ സ്വാഭാവികമായാണ് ശ്രീകുമാർ മേനോൻ എന്ന സംവിധായകൻ നമുക്ക് മുന്നിൽ അവതരിപ്പിച്ചിരിക്കുന്നത്
സംഗീർണ്ണതകളോ അതിഭാവുകത്വമോ ഇല്ലാത്ത കെട്ടുറപ്പുള്ള തിരക്കഥയ്ക്ക് ഹരിയേട്ടൻ കൈയ്യടി അർഹിക്കുന്നു
കാലത്തിന്റെ കാഴ്ച്ചകളും തേങ്കുറിശ്ശി ഗ്രാമത്തിന്റെ നന്മയും വാരാണസിയുടെ ആത്മീയതയും നിറഞ്ഞ ഫ്രെയ്മുകൾക്കു പിന്നിൽ നരനും പുലിമുരുകനും നൽകി നമ്മെ വിസ്മയിപ്പിച്ച ഷാജി കുമാറിന്റെ മാന്ത്രികത ഉണ്ടായിരുന്നു
മോഹൻലാൽ &മഞ്ജു വാരിയർ
അഭിനയ കാഴ്ച്ചയുടെ
പകർന്നാട്ടമായിരുന്നു
ലാലേട്ടനും മഞ്ജു ചേച്ചിയും
മാണിക്യനും പ്രഭയുമായി ജീവിച്ച പ്രകടനം വാക്കിലും നോക്കിലും
കഥാപാത്രങ്ങളായി ജീവിച്ച പ്രകടനം
ബാല്യവും യൗവനവും വാർദ്ധക്യവും വരെ നീണ്ടു നിൽക്കുന്ന സുന്ദര ബന്ധത്തിന്റെ നേർക്കാഴ്ചകൾ
സൗഹൃദവും പ്രണയവും നഷ്ടവും പ്രതികാരവും കലർന്ന കഥയുടെ സഞ്ചാരത്തിൽ നെടും തൂണുകളായി ഉറച്ചു നിന്ന
തികവാർന്ന പ്രകടനം
നാട്ടുകാഴ്ച്ചയുടെ മുത്തശ്ശി കഥയിൽ ഇനിയുമുണ്ട് ഒരുപാട് പേരുകൾ
പ്രകാശ് രാജ്,സിദ്ധിക്ക,ഇന്നസെന്റ്
,നരേൻ,സന അൽത്താഫ് പീറ്റർ ഹൈൻ തുടങ്ങി എല്ലാവരും ഈ ചലച്ചിത്ര വിസ്മയത്തിന്റെ മാറ്റ് കൂട്ടിയവരാണ്
തേങ്കുറിശ്ശിയിലെ അവസാന ഒടിയന്റെ കഥ കാണാൻ അവനിലൂടെ ദേശത്തിന്റെ വൈകാരിക തലങ്ങളിലേക്കു സഞ്ചരിക്കാൻ ഒടിയൻ കാണുക തന്നെ വേണം
കേട്ടറിയേണ്ട സിനിമയല്ല ഒടിയൻ കണ്ട് അനുഭവിച്ചു അറിയേണ്ട സിനിമയാണ്
ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഉണ്ടായിക്കൊണ്ടിരിക്കുന്ന ചവിട്ടി താഴ്ത്തലുകളോ ഇകഴ്ത്തലുകളോ അർഹിക്കുന്ന സിനിമയല്ല ഒടിയൻ…
ഒരിക്കലും ഇതൊരു പരിപൂർണ്ണ സിനിമയല്ല പക്ഷെ ഏതൊരു പ്രേക്ഷകനെയും തൃപ്തിപ്പെടുത്തുന്ന മാസ്സ് and ക്ലാസ്സ് വൈകാരികതയുള്ള മികച്ച നിലവാരമുള്ള സിനിമ തന്നെയാണ്
ഒന്നുറപ്പ് പറയുന്നു
കണ്ട് ഇറങ്ങുമ്പോൾ ഒരു നോവായി മാണിക്യൻ ഉള്ളിൽ ഉണ്ടാകും💓
Congratulations The entire Crew of Odiyan💓