ബിഗ് ബോസിലൂടെ ശ്രദ്ധേയരായ ദമ്പതികളാണ് സജ്നയും ഫിറോസും. ഭാര്യഭര്ത്താക്കന്മാരായ ഫിറോസും സജ്നയും വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെയായിരുന്നു ഷോയിലേക്ക് എത്തിയത്. വിമര്‍ശനങ്ങളുണ്ടായിരുന്നുവെങ്കിലും മികച്ച സ്വീകാര്യതയാണ് ഇവര്‍ക്ക് ലഭിച്ചത്. ഷോയില്‍ നിന്നും പുറത്തായെങ്കിലും യൂട്യൂബ് ചാനലുമായി സജീവമാണ് ഇരുവരും. സഹമത്സരാര്‍ത്ഥികളെ പ്രാങ്ക് ചെയ്ത് ഇരുവരും എത്തുന്നുണ്ട്. ഫിറോസിനെ കണ്ടുമുട്ടിയതിനെക്കുറിച്ചും വിവാഹത്തെക്കുറിച്ചും തുറന്നു പറയുകയാണ് സജ്ന. പ്രൈം മലയാളം ചാനലിന് നല്കിയ അഭിമുഖത്തിലായിരുന്നു ഇക്കാര്യങ്ങള്‍ പറഞ്ഞത്.
രണ്ടാം വിവാഹത്തിലൂടെ ഒന്നിച്ചവരാണ് ഫിറോസും സജ്നയും. എന്തുകൊണ്ട് ഇക്കയെ നേരത്തെ കണ്ടുമുട്ടിയില്ലെന്നോര്ത്ത് താന്‍ സങ്കടപ്പെടാറുണ്ടെന്ന് സജ്ന പറയുന്നു. ആദ്യ വിവാഹത്തിലെ പ്രശ്നങ്ങളെക്കുറിച്ചും അവയെ അതിജീവിച്ചതിനെക്കുറിച്ചും സജ്ന മുന്‍പ് തുറന്നുപറഞ്ഞിരുന്നു.
ജോലി ചെയ്യുന്നിടത്ത് വെച്ചായിരുന്നു ഇക്കയെ പരിചയപ്പെട്ടത്. അദ്ദേഹം ഇങ്ങോട്ട് വന്ന് പരിചയപ്പെടുകയായിരുന്നു. പിന്നീടാണ് ഇഷ്ടമാണെന്നുള്ള കാര്യ പറഞ്ഞത്. ആ സമയത്താണ് രണ്ടാളും മുന്‍പ് വിവാഹിതരായിരുന്നുവെന്നും, വിവാഹമോചനം കഴിഞ്ഞവരാണെന്നും മനസ്സിലാക്കിയത്. ഫിറോസിന് വീട്ടുകാര്‍ വിവാഹം ആലോചിക്കുന്ന സമയമായിരുന്നു അത്. അങ്ങനെയാണ് എല്ലാം പെട്ടെന്നായത്.
സജ്ന 9ാം ക്ലാസിലെ പരീക്ഷ എഴുതിക്കഴിഞ്ഞ സമയത്തായിരുന്നു ഫിറോസിന്റെ ആദ്യ വിവാഹം. ജോലിക്ക് പോയ ശേഷമാണ് കലാരംഗത്ത് ശ്രദ്ധ പതിപ്പിച്ചത്. ഫിറോസിക്കയെ കൂടുതല്‍ പരിചയപ്പെട്ടതും അങ്ങനെയാണെന്നും സജ്ന പറഞ്ഞു.