സുഡാനി ഫ്രം നൈജീരിയ എന്ന ചിത്രത്തിന് ശേഷം സക്കറിയ സംവിധാനം ചെയ്യുന്ന അടുത്ത ചിത്രം പ്രഖ്യാപിച്ചു.ഹലാൽ ലൗ സ്റ്റോറി എന്നാണ് ചിത്രത്തിന്റെ പേര്.ജോജു ജോർജ്,ഇന്ദ്രജിത്ത്, ഷറഫുദ്ദീൻ, ഗ്രേസ് ആന്റണി എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്
മുഹ്സിൻ പരാരിയും സക്കറിയയും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്.ആഷിഖ് അബു,ജെസ്ന ആശിം,ഹർഷദ് അലി എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ബിജിപാലും ഷഹബാസ് അമനും ചേർന്നാണ് സംഗീതം ഒരുക്കുന്നു.അജയ് മേനോൻ ഛായാഗ്രഹണം.ഷൈജു ശ്രീധരൻ എഡിറ്റിംഗ്.