കുറവുകളെ നേട്ടങ്ങളാക്കുകയും പരിഹാസങ്ങളെ അഭിനന്ദനങ്ങളാക്കുകയും ചെയ്യുന്നതിലാണ് യഥാർത്ഥ വിജയവും സന്തോഷവും അടങ്ങുന്നതെന്ന് തെളിയിച്ചിരിക്കുകയാണ് തന്റെ മകളുടെ ജന്മദിനത്തിൽ സലിം കൊടത്തൂർ കുറിച്ചിരിക്കുന്ന കുറിപ്പ്.
HAPPY BIRTH DAY ..സർവ്വ രക്ഷിതാവിന്റെ അനുഗ്രഹം കൊണ്ട് എന്റെ മാലാഖക്ക് ഇന്ന് ഒൻപതാം പിറന്നാൾ ..സങ്കടങ്ങളിലേക്ക് നോക്കുന്നതിന് പകരം നമ്മുടെ അനുഗ്രഹങളിലേക്ക് നോക്കണമെന്നത് ഞാൻ പഠിച്ചത് ഇവളിലൂടെ ആയിരുന്നു ..അതുകൊണ്ട് തന്നെ പലരും കുറവുകൾ കണ്ടു സഹതപിച്ചപ്പോൾ … ഞങൾ എപ്പോഴും ഇവളുടെ മികവുകൾ മാത്രം നോക്കി കണ്ട് സന്തോഷിച്ചു ..അതായിരുന്നു എന്റെ വിജയവും .എല്ലാവരും പ്രാർത്ഥനയിൽ ഉൾപെടുത്തുമല്ലോ ..ഉപ്പച്ചിയുടെ മാലാഖക്ക് ഒരായിരം പിറന്നാൾ ആശംസകൾ .happy birth day.. hanna മോൾ