യുവതലമുറയിലെ സിനിമ താരങ്ങളിൽ പുകവലിയും മദ്യപാനവും ഇല്ലാത്ത ഏക വ്യക്തി കുഞ്ചാക്കോബോബനാണെന്ന സത്യം തുറന്നു പറയുകയാണ് സലിംകുമാർ. ചങ്ങനാശ്ശേരി എസ് ബി കോളേജിൽ അതിഥിയായെത്തി വേദിയിൽ പ്രസംഗിക്കവെയാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്.
സലിംകുമാർ പറഞ്ഞത് ഇങ്ങനെ:
മദ്യപിക്കാത്ത പുകവലിക്കാത്ത ഒരാളെയൊക്കെ ഈ പുതുതലമുറയിൽ കണ്ടിട്ടുണ്ടെങ്കിൽ അതിൽ ഏക വ്യക്തി കുഞ്ചാക്കോ ബോബനാണ്. ചാക്കോച്ചൻ എസ് ബി കോളേജിൽ നിന്നും പഠിച്ചിറങ്ങിയതാണ്. ഒരിക്കൽ ഒരു കൂട്ടർ മയക്കുമരുന്നിനെതിരെ സത്യപ്രതിജ്ഞ ചെയ്യണമെന്ന ആവശ്യവുമായി എന്നെ സമീപിച്ചിരുന്നു. അവരോടു ഞാൻ പറ്റില്ലെന്നു പറഞ്ഞു. കാരണം ഞാൻ സിഗരറ്റു വലിക്കും. മയക്കുമരുന്നല്ലെങ്കിലും അതുപോലെയാണത്. ഞാൻ പറഞ്ഞു- ഒന്നുകിൽ നിങ്ങൾ മമ്മൂട്ടിയെ വിളിക്കൂ. അല്ലെങ്കിൽ നിങ്ങൾ ജഗദീഷിനെ വിളിക്കൂ. അല്ലെങ്കിൽ നിങ്ങൾ കുഞ്ചാക്കോ ബോബനെ വിളിക്കൂ. അവരെയൊക്കെയാണ് എനിക്ക് നിർദേശിക്കാനുണ്ടായിരുന്നത്.
പ്രേം നസീർ സാറിനെക്കുറിച്ച് എനിക്കത്ര അറിയില്ല. എന്നാലും പറഞ്ഞു കേട്ടിടത്തോളം അദ്ദേഹവും നല്ല മനുഷ്യനാണെന്നാണ് ഞാൻ മനസ്സിലാക്കുന്നത്.
ഏകദേശം പതിനഞ്ചോളം പ്രാവശ്യം ഞാൻ മരിച്ചുപോയിട്ടുണ്ട്. ആരൊക്കെയോ എന്നെ കൊന്നിട്ടുണ്ട്. എനിക്കൊരു അസുഖം പിടിപെട്ടപ്പോൾ പതിനഞ്ചു പ്രാവശ്യം സോഷ്യൽമീഡിയയിലൂടെ ആളുകൾ എന്റെ പതിനാറടിയന്തിരം നടത്തി. സ്വന്തം മരണവാർത്തകൾ കണ്ട് കണ്ണു തള്ളിപ്പോയിട്ടുള്ള ആളാണ് ഞാൻ. അൽ സലിംകുമാർ. അസുഖം പിടിപെട്ട് തീവ്രപരിചരണവിഭാഗത്തിൽ ബോധവാനായി തന്നെ കിടക്കുന്ന കാലത്താണ് ഈ മരണവാർത്തകൾ പൊട്ടിപ്പുറപ്പെടുന്നത്. ചുമ വന്നാൽ പോലും ഐ സി യുവിൽ പ്രവേശഇപ്പിച്ചിരുന്നു. നല്ല ചികിത്സയ്ക്കുവേണ്ടിയായിരുന്നു അത്. മിക്കവാറും ഞാൻ എണീറ്റു നടക്കുകയാണ് പതിവ്. തൊട്ടടുത്ത് കിടക്കുന്ന എനിക്കു പരിചയമില്ലാത്ത നിരവധി ആളുകൾ പടക്കം പൊട്ടുന്ന പോലെ ദിവസേന മരിക്കുകയാണ്. കൈയെത്തും ദൂരത്ത് മരണം കണ്ടു. ഒരു ദിവസം ഞാനും ഇങ്ങനെ പോകുമെന്നു അന്ന് അറിയാമായിരുന്നു. അതിൽ നിന്നും നമ്മെ രക്ഷിക്കാൻ ആരുമില്ല. നമ്മൾ ഒറ്റയ്ക്കാണ്. ആർക്കൊക്കെയോ വേണ്ടി ഈ ഭൂമിയിൽ നമ്മൾ നന്മ ചെയ്തു ആരും സഹായത്തിനില്ല. പരിചിതരല്ലാത്ത വെളുത്ത വസ്ത്രമിട്ട കുറേ മാലാഖമാരും ഡോക്ടർമാരും. ഒരു പടിയപ്പുറത്ത് ബാര്യയോ സ്വന്തം ബന്ധുക്കളോ ഇരിപ്പുണ്ടാകാം. പക്ഷേ നമ്മുടെയടുത്തേക്ക് വരാൻ പറ്റില്ല. അന്നു ഞാൻ അവസാനിപ്പിച്ചതാണ്. മനസ്സിൽ എന്തെങ്കലും ദുഷ്ടതകളുണ്ടെങ്കിൽ അതെല്ലാം അവസാനിപ്പിച്ച് നല്ലവനാകാൻ. മോശം ചെയ്താലും നല്ലതു ചെയ്താലും ഇതൊക്കെയാണ് നമ്മുടെ അവസാനമെന്ന് അന്ന് എനിക്കു മനസ്സിലായിക്കഴിഞ്ഞിരുന്നു