മലയാളികളെ കുടുകുടെ ചിരിപ്പിച്ച താരമാണ് സലിംകുമാർ. താരമിപ്പോൾ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുന്ന പോസ്റ്റാണ് വൈറലാകുന്നത്. മലയാള സിനിമയിലെ നടൻമാർ സ്ത്രീകൾ ആയാൽ എങ്ങനെയായിരിക്കും അവസ്ഥ എന്ന് മനസ്സിലാക്കി തരുന്ന ഒരു പോസ്റ്റ് ആണ് അദ്ദേഹം പങ്കുവെച്ചിരിക്കുന്നത്. അദ്ദേഹത്തിന്റെ ഫെയ്സ് ആപ്പ് വഴിയുള്ള ഈ ഭാവന ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.
മമ്മൂട്ടി, മോഹന്‍ലാല്‍, ഉണ്ണി മുകുന്ദന്, കുഞ്ചാക്കോ ബോബന്, നിവിന്‍ പോളി, അജു വര്‍ഗീസ്, വിനീത് ശ്രീനിവാസന്, സൗബിന് ഷാഹിര്‍, സണ്ണി വെയ്ന്‍, ഷെയ്ന് നിഗം, ജോജു ജോര്‍ജ്, പൃഥിരാജ്, ദുല്‍ഖര്‍, ഫഹദ് തുടങ്ങിയ താരങ്ങളുടെ സ്ത്രീ രൂപമാണ് സലീം കുമാര്‍ പങ്കുവച്ചിരിക്കുന്നത്. നിരവധി കമന്റുകൾ ആണ് ഈ പോസ്റ്റിനു താഴെ എത്തുന്നത്. പോസ്റ്റിൽ നിവിനും സൗബിനും കൂടുതൽ സുന്ദരിമാരായി തോന്നുന്നു എന്നാണ് ആരാധകരുടെ കമന്റ്.