സോഷ്യല്‍ മീഡിയയില്‍ ഫഹദ് ഫാസില്‍ നായകനായ മാലിക് എന്ന ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാവിഷയം. ഒടിടി റിലീസായെത്തിയ ചിത്രം അഭിനേതാക്കളുടെ പ്രകടനം കൊണ്ടും മെയ്ക്കിങ്ങ് കൊണ്ടും മികച്ച പ്രേക്ഷക പ്രീതി നേടി മുന്നേറുകയാണ്. ഒപ്പം ചിത്രത്തിലെ കാസ്റ്റിങ്ങും മികച്ച അഭിപ്രായം നേടുന്നുണ്ട്.
ചിത്രത്തില്‍ കഥാപാത്രങ്ങളുടെ ജീവിതത്തിലെ മൂന്ന് ഘട്ടങ്ങളിലൂടെയാണ് കഥ പറഞ്ഞ് പോകുന്നത്. കാസ്റ്റിങ്ങിന്റെ കൗതുകകരമായ വിശേഷങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ച. അച്ഛന്റെ ചെറുപ്പക്കാലം മകനും അമ്മയുടെ ചെറുപ്പകാലം മകളും അവതരിപ്പിച്ചുവെന്നതാണ് കൗതുകകരം.
ചിത്രത്തില്‍ സലിം കുമാര്‍ അവതരിപ്പിച്ച മൂസാക്ക എന്ന കഥാപാത്രത്തിന്റെ ചെറുപ്പകാലം അവതരിപ്പിച്ചത് അദ്ദേഹത്തിന്റെ മകന് ചന്തുവാണ്. അതുപോലെ തന്നെ നടി ജലജ അവതരിപ്പിച്ച കഥാപാത്രത്തിന്റെ ചെറുപ്പകാലം അവതരിപ്പിച്ചത് മകള്‍ ദേവിയുമാണ്.