മലയാളത്തിന്റെ പ്രിയനടന് സലീം കുമാറിന്റെ 50 ജന്മ ദിനമായിരുന്നു കഴിഞ്ഞ ദിവസം താരങ്ങള്‍ ഗംഭീരമായി ആഘോഷിച്ചത്. ചടങ്ങില്‍ മലയാളത്തിന്റെ മെഗസ്റ്റാര്‍ മമ്മൂട്ടി ഉള്‍പ്പെടെ ദിലീപ് കാവ്യ തുടങ്ങി വന്‍താരങ്ങളും പങ്കെടുത്തിരുന്നു. ചടങ്ങില്‍ ദിലീപും കാവ്യയും മമ്മൂട്ടിയുമൊത്തുള്ള ചിത്രം നേരത്തെ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.
ഇപ്പോഴിതാ ചടങ്ങില്‍ മമ്മൂട്ടി നടത്തിയ പ്രസംഗമാണ് ഇപ്പോള്‍ വൈറലാകുന്നത്. അദ്ദേഹത്തെ പുകഴ്ത്തി നാറ്റിച്ചാണ് താരം വേദിയില്‍ കൈയ്യടി നേടിയത്. മമ്മൂട്ടി പ്രസംഗിക്കുമ്പോള്‍ വേദിയിലിരുന്നു സലീം കുമാറും ചിരിക്കുന്നുണ്ട്. അദ്ദേഹം വളരെ നല്ല മനുഷ്യനാണെന്നും കാശൊക്കെ പാവപ്പെട്ടവര്‍ക്ക് കൊടുക്കുമെന്നും വലിയില്ല , കുടിയില്ല. തുടങ്ങി എണ്ണിയിലൊടുങ്ങാത്ത ഗുണങ്ങളായിരുന്നു മമ്മൂട്ടി വേദിയില്‍ പറഞ്ഞത്.
ഇതെല്ലാം പറഞ്ഞതിന് ശേഷം ഇത്രയും പുകഴ്ത്തിയാല്‍ പോരെ എന്ന് ചിരിച്ചുകൊണ്ട് സദസ്സിനോട് ചോദിക്കുന്നതും വീഡിയോയില്‍ കാണാം. ശേഷം ദിലീപും അതേപോലെ പുകഴ്ത്തി സംസാരിക്കുന്നുണ്ട്. രമേഷ് പിഷാരടി, ലാല്‍ ജോസ് തുടങ്ങിയ മലയാളത്തിലെ നിരവധി താരങ്ങളും പങ്കെടുത്തിരുന്നു.