കഴിഞ്ഞദിവസം സൽമാൻ ഖാൻ സോഷ്യൽ മീഡിയയിൽ ഒരു ചിത്രം പങ്കുവെച്ചിരുന്നു. കർഷകർക്ക് ആദരമർപ്പിച്ച് കൊണ്ടുള്ള ഒരു ചിത്രമായിരുന്നു അത്. ശരീരം മുഴുവൻ മണ്ണുകൊണ്ട് അഴുക്ക് പറ്റി ഇരിക്കുന്ന സൽമാൻഖാന്റെ ചിത്രമായിരുന്നു അദ്ദേഹം പങ്കു വച്ചത്. എന്നാൽ ഈ മണ്ണ് ഫോട്ടോ ഷൂട്ടിന് വേണ്ടി പറ്റിച്ചതാണ് എന്നു തുടങ്ങി നിരവധി ശക്തമായ വിമർശനങ്ങൾ ഉയർന്നിരുന്നു. ഇപ്പോൾ പാടത്തിറങ്ങി ഞാറുനടുന്ന സൽമാൻ ഖാന്റെ വീഡിയോ ആണ് പുറത്തു വരുന്നത്.
വീഡിയോയിൽ താരത്തിനൊപ്പം സൽമാന്റെ കാമുകി ലൂലിയയും ഉണ്ട്. പണി പൂർത്തിയായ ശേഷം ചെളി നിറഞ്ഞ തന്റെ ശരീരം കഴുകുന്നതും വീഡിയോയിൽ കാണാം. നേരത്തെ ട്രാക്ടർ ഓടിച്ച് നിലമുഴുത് മറിക്കുന്ന വിഡിയോ ഫാമിംഗ് എന്ന തലക്കെട്ടോടെ താരം പങ്കുവച്ചിരുന്നു. ലോക്ഡൗണിന് പിന്നാലെ തന്റെ ഫാം ഹൗസിലെത്തിയ താരം അവിടെ കൃഷിപ്പണികളുമായി മുന്നോട്ടുപോവുകയാണ്. മാർച്ച് അവസാനത്തോടെയാണ് ലോക്ക് ഡൗൺ പ്രഖ്യാപിച്ചത്. അപ്പോൾ മുതൽ പനവേലിലെ ഫാം ഹൗസിലാണ് സൽമാൻ.
Rice plantation done . . pic.twitter.com/uNxVj6Its4
— Salman Khan (@BeingSalmanKhan) July 20, 2020