ഡാൻസിന്റെ കാര്യത്തിൽ ബോളിവുഡിലെ രാജാക്കന്മാർ തന്നെയാണ് സൽമാൻ ഖാനും ഹൃതിക് റോഷനും. ഇരുവരും ഒരുമിച്ച് ഒരു വേദിയിൽ എത്തിയാൽ പ്രേക്ഷകർ കൊതിക്കുന്ന ഒരു വിരുന്ന് ലഭിക്കുകയും ചെയ്യും. അത്തരത്തിൽ ഇരുവരും ഒന്നിച്ചുള്ള ഒരു ഡാൻസ് കാണാൻ പറ്റിയ സന്തോഷത്തിലാണ് ആരാധകർ. സൽമാൻ ഖാൻ അവതാരകനായ ഒരു റിയാലിറ്റി ഷോയുടെ വേദിയിലാണ് ഇരുവരും ഒന്നിച്ചു ഡാൻസ് ചെയ്തത്.
#ThrowbackThursday The handsome @BeingSalmanKhan and @iHrithik grooving together will drive away your midweek blues#SalmanKhan #HrithikRoshan pic.twitter.com/AzdPG4fn2q
— ETimes (@etimes) February 6, 2020
ബേബി കോ ബേസ് പസന്ത് ഹേ എന്ന ഗാനത്തിന് ചുവട് വെച്ച ഇരുവരും പിന്നീട് ഹൃതിക് റോഷൻ അരങ്ങേറ്റം കുറിച്ച കഹോ ന പ്യാർ ഹേ എന്ന ചിത്രത്തിലെ സൂപ്പർഹിറ്റ് ഗാനം എക് പൽ കാ ജീനാ എന്ന ഗാനത്തിനാണ് ചുവട് വെച്ചത്. ദബാംഗ് 3യാണ് അവസാനമായി പുറത്തിറങ്ങിയ സൽമാൻ ഖാൻ ചിത്രം. ഇപ്പോൾ അദ്ദേഹം രാധേ എന്ന ചിത്രത്തിന്റെ ഷൂട്ടിങ് തിരക്കുകളിലാണ്. കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ബ്ലോക്ബസ്റ്റർ ചിത്രം വാറിന് ശേഷം മറ്റു ചിത്രങ്ങൾ ഒന്നും അന്നൗൺസ് ചെയ്തിട്ടില്ല.