കൃഷ്ണമൃഗത്തെ വേട്ടയാടി കൊന്നെന്ന കേസിൽ ബോളിവുഡ് നടൻ സൽമാൻ ഖാൻ മാത്രം കുറ്റക്കാരനാണെന്ന് ജോദ്പുർ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി. സൽമാൻ ഖാനെ കൂടാതെ മറ്റുതാരങ്ങളായ സെയ്ഫ് അലിഖാൻ, സൊനാലി ബേന്ദ്ര, തബു, നീലം എന്നിവരെ കോടതി കുറ്റവിമുക്തരാക്കി. ചിഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് ദേവ്കുമാർ ഖത്രിയാണ് വിധി പ്രഖ്യാപിച്ചത്. വിധി പറഞ്ഞ സമയത്ത് മറ്റു താരങ്ങളോടൊപ്പം സൽമാൻ കോടതിയിൽ ഉണ്ടായിരുന്നു. 1998 ഒക്ടോബർ 1, 2 എന്നീ തിയ്യതികളിൽ ജോധ്പൂരിലേ കൺകാണി ഗ്രാമത്തിലെ രണ്ട് കൃഷ്ണമൃഗത്തിനെ സൽമാൻ വേട്ടയാടി കൊലപ്പെടുത്തി എന്നായിയുന്നു കേസ്. ഹം സാത്ത് സാത്ത് ഹൈ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനായി രാജസ്ഥാനിലെ ജോധ്പൂരിൽ എത്തിയപ്പോഴാണ് ഗോധ ഫാമിൽ വെച്ച് ഇത് സംഭവിച്ചത്. വന്യജീവി നിയമം ലംഘിച്ചു മാനുകളെ വെടിവച്ചു കൊന്നതിനു റജിസ്റ്റർ ചെയ്ത കേസിൽ ജോധ്പുർ കോടതിയിൽ മാർച്ച് 28 ന് വാദം പൂർത്തിയായിരുന്നു.