ലൂസിഫറിന്റെ തെലുങ്ക് പതിപ്പില്‍ അഭിനയിക്കാന്‍ സല്മാന് ഖാന് 20 കോടി വാഗ്ദാനം ചെയ്ത് ചിരഞ്ജീവി. എന്നാല്‍ തനിക്ക് ഒരു രൂപ പോലും പ്രതിഫലം വേണ്ടെന്ന നിലപാടിലാണ് സല്മാന് ഖാന്. പണം നല്കിയാല് അഭിനയിക്കില്ലെന്നും സല്മാന് ഖാന് നിര്‍മാതാക്കളെ അറിയിച്ചു. സല്മാന് ഖാനും ചിരഞ്ജീവിയും വര്‍ഷങ്ങളുടെ സൗഹൃദമാണുള്ളത്.
പൃഥ്വിരാജിന്റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ നായകനായി എത്തിയ ലൂസിഫര്‍ വന്‍ വിജയമായിരുന്നു. ഇതിന്റെ തെലുങ്ക് പതിപ്പാണ് ഗോഡ്ഫാദര് എന്ന പേരില്‍ ഒരുങ്ങുന്നത്. പൃഥ്വിരാജ് അവതരിപ്പിച്ച സയീദ് മസൂദ് എന്ന കഥാപാത്രത്തെയാകും സല്മാന് ഖാന് എത്തുക. തമിഴിലെ സൂപ്പര്‍ ഹിറ്റ് സംവിധായകന് മോഹന്‍രാജയാണ് ചിത്രം സംവിധാനം ചെയ്യുക. എസ്. തമന് ആണ് സംഗീതം. മഞ്ജു വാര്യര്‍ അവതരിപ്പിച്ച കഥാപാത്രത്തെ നയന്‍താരയാകും അവതരിപ്പിക്കുക.
ലൂസിഫര്‍ തെലുങ്കിലെത്തുമ്പോള്‍ നിരവധി മാറ്റങ്ങളുണ്ടാകുമെന്ന് മോഹന്‍രാജ വ്യക്തമാക്കിയിരുന്നു. മോഹന്‍ലാല്‍ അവതരിപ്പിച്ച സ്റ്റീഫന്‍ നെടുമ്പള്ളിയായി തെലുങ്കില്‍ ചിരഞ്ജീവി വരുമ്പോള്‍ കഥാപാത്രത്തിന്റെ ഭൂതകാലം മലയാളത്തില്‍ നിന്ന് വ്യത്യസ്തമാണെന്നാണ് സൂചന.