തങ്ങളുടെ പ്രിയപ്പെട്ട താരത്തിന്റെ സിനിമ റിലീസ് ആകുമ്പോൾ ആരാധകർ പലവിധത്തിലാണ് അത് ആഘോഷമാക്കുന്നത്. ചിലർ താരങ്ങളുടെ കട്ട് ഔട്ടിൽ പാലഭിഷേകം നടത്തുമ്പോൾ മറ്റ് ചിലർ തിയറ്റർ പരിസരത്ത് ചെണ്ടമേളം നടത്തും. എന്നാൽ, ഉത്തരേന്ത്യയിൽ ഒരിടത്ത് കുറച്ച് കൈവിട്ട കളി ആയിരുന്നു ആരാധകർ നടത്തിയത്. സൽമാൻ ഖാന്റെ പുതിയ ചിത്രത്തിന്റ് സ്ക്രീനിങ്ങിന് ഇടയിൽ ആയിരുന്നു സംഭവം.
ആവേശം അതിരുവിട്ട ആരാധകർ തിയറ്ററിനുള്ളിൽ പടക്കം പൊട്ടിക്കുകയായിരുന്നു. സൽമാൻ ഖാന്റെ പുതിയ ചിത്രമായ ‘ആന്റിം – ദ ഫൈനൽ ട്രൂത്ത്’ എന്ന ചിത്രത്തിന്റെ സ്ക്രീനിങ് വീഡിയോ പ്രദർശിച്ചപ്പോൾ ആയിരുന്നു ആരാധകരുടെ കൈവിട്ട കളി. എന്നാൽ ഇതിനെതിരെ താരം തന്നെ രംഗത്തു വന്നു. ഇൻസ്റ്റഗ്രാമിൽ സംഭവത്തിന്റെ വീഡിയോ പങ്കുവെച്ചു കൊണ്ടാണ് സൽമാൻ കുറിപ്പ് പങ്കുവെച്ചു.
വീഡിയോ പങ്കുവെച്ച് സൽമാൻ ഖാൻ ഇൻസ്റ്റഗ്രാമിൽ കുറിച്ചത് ഇങ്ങനെ, ‘തിയറ്ററിന് ഉള്ളിലേക്ക് പടക്കങ്ങള്‍ കൊണ്ടുപോകരുതെന്ന് എല്ലാ ആരാധകരോടും അഭ്യര്‍ത്ഥിക്കുന്നു. കാരണം, ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ ജീവന് അപകടത്തിലാക്കും. തിയറ്ററിന് ഉള്ളില്‍ പടക്കങ്ങള്‍ കയറ്റാന്‍ ഉടമസ്ഥർ അനുവദിക്കരുത്. പ്രവേശനകവാടത്തിൽ തന്നെ തന്നെ പടക്കം അകത്തേക്ക് കൊണ്ടുപോകുന്നത് സുരക്ഷാജീവനക്കാര്‍ തടയണം.’ സിനിമ എല്ലാവിധത്തിലും ആസ്വദിക്കുകയെന്നും എന്നാൽ ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ ഒഴിവാക്കണമെന്ന് തന്റെ ആരാധകരോട് അഭ്യർത്ഥിക്കുകയാണെന്നും സൽമാൻ ഖാൻ കുറിച്ചു.
View this post on Instagram