സുശാന്ത് സിംഗ് രാജ്പുത്തിന്റെ അപ്രതീക്ഷിത ആത്മഹത്യയോടെ ബോളിവുഡ് വൻ വിവാദങ്ങൾക്ക് വേദിയായിരിക്കുകയാണ്. നെപോട്ടിസം ഹിന്ദി ഇൻഡസ്ട്രിയിൽ വളരെ കൂടുതലാണെന്ന് തെളിവുകൾ സഹിതമാണ് ആരാധകരും അഭിനേതാക്കളും തുറന്ന് പറയുന്നത്. ഇത്തരം വിവാദങ്ങൾ കൊടുമ്പിരി കൊള്ളവേ സൽമാൻ ഖാനും സംഗീത മാന്ത്രികൻ ഏ ആർ റഹ്മാനും ഒന്നിച്ചുള്ള ഒരു വീഡിയോ ഇപ്പോൾ വൈറലായിരിക്കുകയാണ്.
A.R. Rahman literally hates Salman Khan. The Legend was so direct to Lehjhand. 😹😹pic.twitter.com/krqtnwlQVI
— JUST A FAN. (@iamsrk_brk) June 30, 2020
2014 ൽ നടന്ന സംഭവമാണിത്. ഒരു പുരസ്കാര ചടങ്ങോ മറ്റോ നടക്കുന്നതിനിടെയാണ് സംഭവം. സ്റ്റേജില്‍ സല്മാന് ഖാനും എ ആര് റഹ്മാനുമുണ്ട്. ”നിങ്ങളെല്ലാവർക്കും അറിയാം, എ.ആർ റഹ്മാൻ ഒരു ആവറേജാണെന്ന്” എന്നായിരുന്നു റഹ്മാനെ പരിചയപ്പെടുത്തി കൊണ്ട് സല്മാന് ഖാന് അപ്പോള്‍ സദസ്സിനോട് പറഞ്ഞത്. അതിന് ശേഷം സൽമാൻ ഖാന്, റഹ്മാനെ നോക്കി താൻ പറഞ്ഞത് ശരിയല്ലേ എന്ന് ചോദിക്കുന്നുണ്ട്. റഹ്മാൻ തലയാട്ടുന്നു. പിന്നീട് സൽമാൻ, റഹ്മാന് കൈ കൊടുക്കാന്‍ ശ്രമിക്കുന്നുണ്ട്. പക്ഷേ, റഹ്മാന് തന്റെ കൈ പോക്കറ്റില്‍ നിന്നെടുക്കാതെ, സല്മാന് കൈകൊടുക്കാതെ നിന്ന് തന്റെ അനിഷ്ടം പ്രകടമാക്കുന്നു. അതിന് തൊട്ടുപിന്നാലെ റഹ്മാനൊപ്പം ജോലി ചെയ്യാൻ തനിക്ക് ആഗ്രഹമുണ്ടെന്ന് സൽമാൻ പറയുമ്പോഴും അദ്ദേഹം പ്രതികരിക്കുന്നില്ല. കുറച്ച് സമയങ്ങൾക്ക് ശേഷം മാധ്യമപ്രവർത്തകർ ഈ ചോദ്യം ആവർത്തിച്ചപ്പോൾ, ”ആദ്യം സൽമാൻ എനിക്ക് ഇഷ്ടപ്പെടുന്ന തരത്തിലുള്ള സിനിമകൾ ചെയ്യട്ടെ…” എന്നായിരുന്നു റഹ്മാന്റെ മറുപടി.