ബോളിവുഡ് സൂപ്പർസ്റ്റാർ സൽമാൻ ഖാൻ അദ്ദേഹത്തിന്റെ സോഷ്യൽ മീഡിയ പേജുകളിലൂടെ പങ്ക് വെച്ച പുതിയ ഒരു ഫോട്ടോയാണ് ഇപ്പോൾ ശ്രദ്ധ പിടിച്ചു പറ്റിക്കൊണ്ടിരിക്കുന്നത്. ചെളിയിൽ നിറഞ്ഞ് ഗൂഡമായ ചിന്തയിലാഴ്ന്ന് ഇരിക്കുന്ന ഫോട്ടോ താരം പങ്ക് വെച്ചത് എല്ലാ കർഷകർക്കും ബഹുമാനം അർപ്പിച്ചുകൊണ്ടാണ്. സൽമാൻ ഖാന്റെ പനവേലിലുള്ള ഫാം ഹൗസിൽ നിന്നുള്ള ഫോട്ടോയാണിത്. ലോക്ക് ഡൗൺ സമയമായതിനാൽ താരം കൃഷിപണിയിൽ ഏർപ്പെട്ടിരിക്കുന്നുവെന്നാണ് അറിയുവാൻ കഴിയുന്നത്.
ഫോട്ടോക്ക് ആശംസകൾ നേർന്ന് നിരവധി പേർ വന്നെങ്കിലും ഇത് വെറും പ്രഹസനമാണെന്നാണ് സോഷ്യൽ മീഡിയയിൽ ഏവരും പറയുന്നത്. ഇതിന് പിന്നാലെ ചിത്രത്തിന് നിരവധി ട്രോളുകളാണ് വന്നുകൊണ്ടിരിക്കുന്നത്. മലയാളത്തിലെ നിരവധി സിനിമകളുമായി ബന്ധപ്പെടുത്തിയുള്ള ഈ ട്രോളുകൾ ഇപ്പോൾ ഏറ്റെടുക്കുകയാണ് സോഷ്യൽ മീഡിയ ഒന്നാകെ.
ചില ട്രോളുകൾ ചുവടെ :