സൽമാൻ ഖാന്റെ എക്കാലത്തെയും മികച്ച ഹിറ്റുകളിലൊന്നായ ബജ്രംഗി ഭായിജാൻ ചൈനയിൽ ഇരുന്നൂറ് കോടി നേടി ചരിത്രം കുറിക്കുന്നു. 90 കോടി മുതൽമുടക്കിൽ 2015 ജൂലൈ 17 ന് ഇന്ത്യയിൽ റിലീസ് ആയ ചിത്രം ബോക്സ് ഓഫീസിൽ തരംഗമാകുന്നതിനോടൊപ്പം 839.19 കോടിയാണ് നേടിയെടുത്തത്. 2018 മാർച്ച് 2ന് ചൈനയിൽ റിലീസ് ചെയ്തപ്പോൾ ഇതേ ആഹ്ലാദാരവങ്ങൾക്ക് തീർത്തും കുറവില്ലാതെയായാണ് അവർ സിനിമയെ ഏറ്റെടുത്തത്.
സിനിമയുടെ വിജയത്തിന് ശേഷം പി ആർ ഇന്റർനാഷനലിന്റെ വൈസ്പ്രസിഡന്റ് അമിത നായിഡു ചൈനയിലെ ജനങ്ങൾ സിനിമയുടെ ഓരോ രംഗങ്ങൾ ഏറ്റെടുത്തുവെന്നും സംവിധാനവും കഥയും സൽമാന്റെ അഭിനയമുഹൂർത്തങ്ങളും കുട്ടിയുടെ സ്നേഹവും ഏറേ അവരെ ആകർഷിച്ചുവെന്നും അഭിപ്രായപ്പെടുകയുണ്ടായി. ആമിർ ഖാൻ ശക്തമായ കഥാപാത്രവുമായി എത്തിയ ദംഗൽ ചൈനയിൽ നേടിയെടുത്തത് 1200 കോടിയാണ്. ആളുകൾ ഏറേ ആകാംഷയോടെ ഉറ്റുനോക്കിയിരുന്ന ബാഹുബലിയും ചൈനയിലെ ജനങ്ങൾ ഏറ്റെടുത്തിരുന്നു .
നല്ല സിനിമകളെ എന്നും ഏറ്റെടുക്കുന്ന ചൈന ലോകത്തിൽ തന്നെ ശക്തമായ ഒരു മാർക്കറ്റ് ആണെന്ന് അമിത അഭിപ്രായപ്പെടുകയുണ്ടായി. കബീർ ഖാന്റെ ട്രാവൽ ഡ്രാമയായ സൂ കീപ്പർ ഇറോസ് ഇന്റര്നാഷനലിലൂടെ ചൈനയിലെത്തിക്കാനുള്ള ഒരുക്കത്തിലാണ് അമിത.