ഒരുപിടി നല്ല കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ മനം കവര്‍ന്ന ബാലുവര്‍ഗീസും നടിയും മോഡലുമായ എലീനയും തമ്മിലുള്ള വിവാഹം നടന്നത് കഴിഞ്ഞ ദിവസമായിരുന്നു. ആഘോഷത്തിന്റെ ചിത്രങ്ങളും വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. ഇപ്പോഴിതാ വിവാഹത്തില്‍ സജീവമായി പങ്കെടുത്ത ആസിഫിന്റെ കുടുംബത്തിന്റെ ചിത്രങ്ങളും വീഡിയോകളും ആണ് സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുന്നത്.
ഏറ്റവും പ്രധാനമായത്. ചടങ്ങിലെ ഡാന്‍സ് ആണ്. ഇതില്‍ ഏറ്റവും കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടത് സമയായിരുന്നു. വീഡിയോ ആരാധകര്‍ ഇരു കൈയ്യും നീട്ടിയാണ് സ്വീകരിച്ചിരിക്കുന്നത്. ദമ്പതികള്‍ക്ക് ഒപ്പം ഫോട്ടോയെടുത്ത ശേഷമായിരുന്നു ആസിഫിന്റെ കുടുംബം ഗാനത്തിന് ചുവടു വച്ചത്.നിരവധി ആരാധകനാണ് സോഷ്യല്‍ മീഡിയയില്‍ കമന്റുകള്‍ അറിയിച്ചിരിക്കുന്നത്.
നീണ്ട നാളത്തെ പ്രണയത്തിന് ശേഷമാണ് ബാലുവും എലീനയും ഇരുവരും വിവാഹിതരായത്. വിജയ് സൂപ്പറും പൗര്‍ണ്ണമിയും എന്ന ചിത്രത്തിലൂടെ ഒരുമിച്ച് അഭിനയിച്ചിരുന്നു. ഡിസംബറിലായിരുന്നു വിവാഹ നിശ്ചയം ശേഷം വളരെ പെട്ടെന്ന് വിവാഹവും നടത്തുകയിയിരുന്നുയ മലയാള സിനിമയിലെ നിരവധി താരങ്ങളായിരുന്നു വിവാഹത്തില്‍ പങ്കെടുത്തത്. ആഡംബര പൂര്‍ണമായ വിവാഹ ചടങ്ങുകളുടെയും വീഡിയോകളും ചിത്രങ്ങളും എല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. എന്റെ വീട് അപ്പുവിന്റെയും എന്ന സിനിമയിലൂടെയാണ് ബാലു മലയാള സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ചത്.