തെന്നിന്ത്യൻ താരദമ്പതികളായിരുന്ന സാമന്തയും നാഗചൈതന്യയും കഴിഞ്ഞയിടെ ആയിരുന്നു വിവാഹമോചനം നേടിയത്. വിവാഹമോചനത്തെ തുടർന്ന് സാമന്ത നിരവധി അധിക്ഷേപങ്ങളും ആരോപണങ്ങളും നേരിടേണ്ടി വന്നിരുന്നു. സാമന്തയ്ക്ക് എതിരെ ഒടുവിൽ ഉയർന്ന ആരോപണം നാഗചൈതന്യയിൽ നിന്ന് 50 കോടി രൂപ തട്ടിയെടുത്തെന്ന് ആയിരുന്നു.
സാമന്ത ‘ഒരു മാന്യനിൽ നിന്ന് 50 കോടി മോഷ്ടിച്ചു’ എന്നായിരുന്നു ആരോപണം. വിവാഹമോചനത്തിന് പിന്നാലെ ആയിരുന്നു ഇത്തരത്തിലുള്ള കമന്റ്. സാധാരണ രീതിയിൽ ഇത്തരത്തിലുള്ള കമന്റിനെ അവഗണിച്ചു പോകുകയാണ് താരത്തിന്റെ പതിവ്. അല്ലെങ്കിൽ ബ്ലോക്ക് ചെയ്യും. എന്നാൽ, ഇതിനെല്ലാം വിപരീതമായി ഇത്തരത്തിലുള്ള ആരോപണം ഉന്നയിച്ചയാൾക്ക് മറുപടി നൽകി സാമന്ത. ‘ദൈവം നിങ്ങളുടെ ആത്മാവിനെ അനുഗ്രഹിക്കട്ടെ’ എന്നാണ് സാമന്ത കുറിച്ചത്.
ഏതായാലും സാമന്തയുടെ മറുപടി സോഷ്യൽ മീഡിയ ഏറ്റെടുത്തു. താരത്തെ പിന്തുണച്ച് നിരവധി ആളുകൾ എത്തിയതോടെ കമന്റ് ചെയ്ത ആൾ അത് ഡിലീറ്റ് ചെയ്ത് തടിതപ്പി. അല്ലു അർജുൻ നായകനായി എത്തിയ പുഷ്പയിൽ സാമന്ത ചെയ്ത നൃത്തം വൈറലായിരുന്നു.