വിവാഹശേഷം അവസരങ്ങൾ കുറഞ്ഞു പോയി എന്ന് മനസ്സുതുറന്ന് തെന്നിന്ത്യൻ സിനിമയിലെ പ്രിയ നായിക സാമന്ത അക്കിനേനി. വിവാഹത്തിനുശേഷം തന്നെ സിനിമയിലേക്ക് വിളിക്കുന്നത് കുറഞ്ഞു. വിവാഹിതയായ നായിക എന്ന ലേബലാണ് എനിക്കിപ്പോൾ സിനിമലോകം നൽകിയിരിക്കുന്നത്, സാമന്ത മനസ്സ് തുറന്നു .രംഗസ്ഥലം, മഹാനടി പോലെയുള്ള സിനിമകളൊക്കെ ഞാന്‍ ചെയ്തു പക്ഷേ അതൊന്നും വിവാഹത്തിന് ശേഷമല്ലല്ലോ അതുകൊണ്ട് തന്നെ ആ ക്രെഡിറ്റ് എനിക്ക് എടുക്കാന്‍ സാധിക്കില്ല.
വിവാഹശേഷം പല സംവിധായകർക്കും എന്നെക്കൊണ്ട് എന്ത് ചെയ്യാനാകും എന്ന് അറിയില്ല എന്നും അതായിരിക്കാം എന്നെ സിനിമയിലേക്ക് എടുക്കാതിരിക്കാൻ ഉള്ള പ്രധാനകാരണങ്ങളിലൊന്ന് എന്നും സാമന്ത പറയുന്നു. എന്തായാലും തെന്നിന്ത്യൻ സിനിമയിൽ കുറെയധികം ചെയ്യാൻ ബാക്കിയുണ്ടെന്നും ഉടനെയൊന്നും ബോളിവുഡിലേക്ക് പോകുവാൻ പദ്ധതി ഇല്ല എന്നും സാമന്ത പറയുന്നു.