മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് സാമന്ത. പ്രശസ്ത തെലുങ്ക് നടനായ നാഗചൈതന്യയെ ആണ് താരം വിവാഹം ചെയ്തത്. എന്നാല്‍ ഇപ്പോഴിതാ സാമന്ത വിവാഹമോചനത്തിന് ഒരുങ്ങുകയാണ് എന്ന വാര്‍ത്തയാണ് പുറത്തു വരുന്നത്. സാമന്ത അക്കിനേനി എന്നായിരുന്നു വിവാഹശേഷം താരത്തിന്റെ ഐഡി. ഇതു മാറ്റി സാമന്ത റുത്ത് പ്രഭു എന്ന് താരം ആക്കിയിരിക്കുകയാണ്. ഇന്‍സ്റ്റയിലെ യൂസര്‍ നെയിം മാറ്റി എസ് എന്ന അക്ഷരം ആക്കിയിട്ടുണ്ട് സാമന്ത. എന്തായാലും ഇതിനെ കുറിച്ച് യാതൊരു ഔദ്യോഗിക പ്രതികരണങ്ങളും പുറത്തുവന്നിട്ടില്ല.
സാമന്തയുടെ അമ്മ ഒരു മലയാളിയാണ്. താരം ഒരു ക്രിസ്ത്യന്‍ കുടുംബത്തിലാണ് ജനിച്ചത്. ഇരുവരുടെയും വിവാഹം ഗോവയില്‍ വെച്ചായിരുന്നു കഴിഞ്ഞത്. ഇന്ത്യന്‍ സിനിമയിലെ ഒട്ടേറെ പ്രശസ്ത താരങ്ങള്‍ വിവാഹത്തില്‍ പങ്കെടുത്തിരുന്നു. വിവാഹ ശേഷം കുറച്ചുകാലം താരം സിനിമയില്‍ സജീവമല്ല തായി. പിന്നീട് ഫാമിലി മാന്‍ എന്ന വെബ്ബ് സീരീസില്‍ അഭിനയിച്ച താരം ശക്തമായി തിരിച്ചു വന്നിരുന്നു. ഇതിനിടയിലാണ് വിവാഹമോചന വാര്‍ത്തകള്‍ പുറത്തുവരുന്നത്.
ചില തെലുഗു മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ചില കാരണങ്ങളും അവര്‍ ചൂണ്ടിക്കാട്ടുന്നു. നാഗചൈതന്യ യുടെ ഒരുപാട് ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യുന്ന പതിവ് താരത്തിനുണ്ട്. കഴിഞ്ഞ കുറച്ചുദിവസങ്ങളായി അങ്ങനെയുള്ള ചിത്രങ്ങള്‍ ഒന്നും കാണാറില്ല. തന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലും താരം ഭര്‍ത്താവിന്റെ ചിത്രങ്ങള്‍ ഒന്നും ഇട്ടിട്ടില്ല. മറ്റു ചില കാരണങ്ങളും കൂടി തെലുഗു മാധ്യമങ്ങള്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്.