ഒരിടവേളയ്ക്ക് ശേഷം സിനിമയില്‍ സജീവമായിരിക്കുകയാണ് സാമന്ത. സോഷ്യല്‍ മീഡിയയിലും താരം സജീവമാണ്. ആരാധകര്‍ക്ക് ഇഷ്ടമുള്ളത് ചോദിക്കാന്‍ അവസരം നല്കി ആസ്ക് മി എനിത്തിംഗ് സ്റ്റാറ്റസ് താരം കഴിഞ്ഞ ദിവസം പങ്കുവച്ചിരുന്നു. ഇതില്‍ ആരാധകരില്‍ ഒരാള്‍ ചോദിച്ച ചോദ്യവും അതിന് സാമന്ത നല്കിയ മറുപടിയുമാണ് ശ്രദ്ധേയമായിരിക്കുന്നത്.
എന്നെങ്കിലും ചെയ്യാന്‍ ഉദ്ദേശിക്കുന്ന ടാറ്റൂ ഐഡിയയെക്കുറിച്ച് പറയാമോ എന്നായിരുന്നു ആരാധകരില്‍ ഒരാള്‍ ചോദിച്ചത്. അതിന് മറുപടിയായി താന്‍ തനിക്കൊരു ഉപദേശം നല്കുകയാണെങ്കില് അത് ഒരിക്കലും ടാറ്റൂ ചെയ്യരുത് എന്നായിരിക്കുമെന്ന് സാമന്ത പറഞ്ഞു. ടാറ്റൂ ചെയ്യാതിരിക്കുന്നതായിരിക്കും നല്ലതെന്നും സാമന്ത ആരാധകരോടായി പറഞ്ഞു.
നേരത്തേ ടാറ്റൂ വിശേഷങ്ങള്‍ സാമന്ത ആരാധകരുമായി പങ്കുവച്ചിരുന്നു. നാഗചൈതന്യയുമായുള്ള വേര്‍പിരിയലിന് ശേഷമായിരിക്കും ടാറ്റൂവുമായി ബന്ധപ്പെട്ട് താരത്തിന്റെ മനോഭാവം മാറിയതെന്നാണ് ആരാധകര്‍ പറയുന്നു. മൂന്ന് ടാറ്റൂകള്‍ സാമന്ത ചെയ്തിട്ടുണ്ട്. സാമന്തയും നാഗചൈതന്യയും ആദ്യമായി ഒന്നിച്ച ചിത്രം യേ മായ ചെസാവേയെ ഓര്‍മിപ്പിക്കുന്ന വൈഎംസി എന്ന അക്ഷരം ചേര്‍ത്തുള്ള ടാറ്റൂ ആണ് അതില്‍ ഒന്ന്. ഇത് കൂടാതെ നാഗചൈതന്യയുടെ വിളിപ്പേരായ ചായ് സാമന്ത ടാറ്റൂ ചെയ്തിട്ടുണ്ട്. ഇരുവരും ഒന്നിച്ച് ചെയ്ത കപ്പിള്‍ ടാറ്റൂവാണ് മൂന്നാമത്തേത്.