ഫിലിം ക്രിട്ടിക്സ് ചോയ്സ് പുരസ്കാര ചടങ്ങില്‍ റെഡ് കാര്പറ്റിയില് തിളങ്ങി സാമന്ത രുത്പ്രഭു. പച്ചയും കറുപ്പും നിറമുള്ള സ്പെഗറ്റി സ്ട്രാപ്പ് ഗൗണായിരുന്നു സാമന്ത ധരിച്ചത്. ഇതിന്റെ ചിത്രങ്ങള്‍ സാമന്ത തന്നെയാണ് പങ്കുവച്ചത്. ഗൗരി-നൈനിക ഡിസൈനര്‍മാര്‍ ചേര്‍ന്നാണ് ഗൗണ്‍ രൂപകല്പന ചെയ്തത്.
വിഷ്നേഷ് ശിവന് സംവിധാനം ചെയ്ത കാത്തുവാക്കുല രണ്ട് കാതല്‍, ശാകുന്തളം, യശോദ എന്നിവയാണ് സാമന്തയുടെ പുതിയ ചിത്രങ്ങള്‍ ഇത് കൂടാതെ ഒരു അന്താരാഷ്ട്ര പ്രൊജക്ടിലും സാമന്ത അഭിനയിക്കാനൊരുങ്ങുകയാണ്.
മനോജ് ബാജ്പേജ് പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ച ഫാമിലി മാന്‍ 2 വെബ് സീരിസിലൂടെ ഇന്ത്യയൊട്ടാകെ വന്ജനപ്രീതിയാര്ജിച്ചിരിക്കുകയാണ് സാമന്ത. രാജലക്ഷ്മി ശേഖര്‍ എന്ന കഥാപാത്രത്തെയാണ് സാമന്ത ഇതില്‍ അവതരിപ്പിച്ചത്.
View this post on Instagram
s