തമിഴ് സിനിമയിലൂടെ വെള്ളിത്തിരയിലേക്ക് ചുവടുവെച്ച് ഇപ്പോൾ തെന്നിന്ത്യൻ സിനിമകളിൽ ഏറെ താരമൂല്യമുള്ള ഒരു നടിയാണ് സാമന്ത. വളരെ പെട്ടെന്ന് സാമന്ത തെന്നിന്ത്യൻ സിനിമകളിൽ നിറസാന്നിധ്യമായി മാറി. താരത്തിൻ്റെ വർക്കൗട്ട് വീഡിയോ ആണ് ഇപ്പോൾ പുറത്തുവരുന്നത്. ജിമ്മിനുള്ളിൽ നിന്നും പുറത്തുവന്ന് പുൽത്തകിടിയിൽ വ്യായാമം ചെയ്യുന്ന താരത്തെയാണ് വീഡിയോയിൽ കാണാൻ സാധിക്കുന്നത്. ശരീരം നന്നായി വഴങ്ങുന്നതും വീഡിയോയിൽ കാണുവാൻ സാധിക്കും. ഇൻസ്റ്റാഗ്രാമിൽ പങ്ക് വെച്ച വർക് ഔട്ട് വീഡിയോക്ക് ഒപ്പം പൂർണമായും സസ്യാഹാര ഡയറ്റിങ്ങിലൂടെ നമ്മുടെ പെർഫോമൻസ് ലെവലും അതുപോലെ മസിൽ നിർമ്മാണവും നടക്കില്ല എന്ന പൊതു ധാരണയെ പൊളിച്ചെഴുതാൻ കൂടിയാണ് താൻ ശ്രമിക്കുന്നതെന്നും നടി കുറിച്ചിട്ടുണ്ട്. തന്റെ ഈ പരിശ്രമം ആരംഭിച്ചതിന്റെ രണ്ടാം ദിവസമാണിത് എന്നും സാമന്ത പറയുന്നു.
തമിഴ് തെലുങ്ക് സിനിമകളിൽ വളരെയധികം തിരക്കുള്ള ഒരു നടിയാണ് സാമന്ത. ഇപ്പോൾ സിനിമയ്ക്ക് പുറത്ത് വെബ്സീരീസും താരം ചെയ്യുന്നുണ്ട്. മനോജ് ബാജ്പേയി നായകനായ സൂപ്പർ ഹിറ്റ് ഹിന്ദി വെബ് സീരീസ് ആയ ഫാമിലി മാന്റെ രണ്ടാം സീസണിൽ സാമന്ത അഭിനയിക്കുന്നുണ്ട്. അടുത്ത മാസമാണ് ഫാമിലി മാൻ 2 റിലീസ് ചെയ്യുന്നത്. അത് കൂടാതെ 2 തമിഴ് ചിത്രങ്ങളിലും ഒരു തമിഴ് വെബ് സീരിസിലും സാമന്ത അഭിനയിക്കുന്നുണ്ട്.