മലയാളികള്‍ മറക്കാത്ത മുഖമാണ് കിലുക്കത്തിലെ സമര്ഖാന്റേത്. ശരത് സക്സേനയെന്നാണ് സമര്‍ഖാന്റെ യഥാര്‍ത്ഥ പേര്. പ്രായം എഴുപത് ആയെങ്കിലെന്താ മസിലിന്റെ കാര്യത്തില്‍ സക്സേന ഇപ്പോഴും യുവതാരങ്ങള്‍ക്കൊപ്പം കിടപിടിക്കും. ഇപ്പോഴിതാ മസിലു കാട്ടിയുള്ള താരത്തിന്റെ പുതിയ ഇന്‍സ്റ്റഗ്രാം ചിത്രങ്ങള്‍ ആരാധകരുടെ ഇടയില്‍ വൈറലാണ്.
ഈ പ്രായത്തിലും കൃത്യമായ വര്‍ക്കൗട്ടിലൂടെ ശരീരം കാത്തുസൂക്ഷിക്കുന്ന ആളാണ് ശരത് സക്സേന. അദ്ദേഹത്തിന്റെ ചിട്ടയായ പരിശീലനം മറ്റുള്ളവര്‍ക്കും പ്രചോദനമാണെന്നാണ് കമന്റുകള്‍. ഇന്ത്യന്‍ ഹള്‍ക് എന്നും വര്‍ക്കൗട്ട് ചിത്രത്തിനു താഴെ കമന്റുകളുണ്ട്.
View this post on Instagram
സിഐഡി മൂസ, നിര്‍ണയം, ശൃംഗാരവേലന് തുടങ്ങിയ ചിത്രങ്ങളിലും സക്സേന അഭിനയിച്ചിട്ടുണ്ട്. വിദ്യ ബാലന് ചിത്രം ഷേര്ണിയിലാണ് സക്സേന അടുത്തിടെ അഭിനയിച്ചത്. ആര്‍എക്സ് 100 എന്ന തെലുങ്ക് ചിത്രത്തിന്റെ റീമേക്ക് ആയ തടപ്പ് എന്ന ഹിന്ദി ചിത്രമാണ് അദ്ദേഹത്തിന്റെ ഇനി പുറത്തിറങ്ങാനുള്ള ചിത്രം.