ലോക്ക് ഡൗൺ കാലത്ത് നിരവധി താരങ്ങളാണ് വിവാഹിതരാകുന്നത്. നടി സമീക്ഷ ഗായകനും ബിസിനസ്സുകാരനുമായ ഷയേൽ ഒസ്വാളും വിവാഹിതരായി. ജൂലൈ 3ന് സിംഗപ്പൂരിൽ വെച്ചായിരുന്നു ഇരുവരുടെയും വിവാഹം. കുടുംബാംഗങ്ങൾ മാത്രം പങ്കെടുത്ത ഒരു ചടങ്ങായിരുന്നു അത്. ഒരു ആൽബത്തിന്റെ ചിത്രീകരണത്തിനിടയിലാണ് ഇരുവരും പരിചയപ്പെട്ടത്. പിന്നീട് അത് പ്രണയത്തിലേക്ക് വഴിമാറുകയായിരുന്നു. ഷയേലിന് ഒപ്പമുള്ള പുതിയ ആൽബത്തിന്റെ ചിത്രീകരണത്തിനായി സിംഗപ്പൂരിൽ എത്തിയ താരം ലോക്ക് ഡൗൺ ആയതിനാൽ അദ്ദേഹത്തിനൊപ്പം താമസിക്കുകയായിരുന്നു.
വിവാഹത്തിനുശേഷം ഇനി അഭിനയ ജീവിതത്തിലേക്ക് തിരികെ ഇല്ല എന്നാണ് താരം പറഞ്ഞിരിക്കുന്നത്. ഇരുവരുടെയും രണ്ടാമത്തെ വിവാഹമാണ് ഇത്. ആദ്യ വിവാഹത്തിൽ സമീക്ഷയ്ക്ക് പത്തുവയസ്സുള്ള മകനുണ്ട്. ഷയേലിനു രണ്ട് കുട്ടികൾ. പതിനേഴുകാരിയായ മകളും പതിനാറുകാരിയായ മകനും. അറിന്തും അറിയാമലും എന്ന തമിഴ് ചിത്രത്തിലൂടെയാണ് സമീക്ഷ ശ്രദ്ധേയയാകുന്നത്. തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ചിത്രങ്ങളിൽ നടി അഭിനയിച്ചിട്ടുണ്ട്.