ഗർഭിണിയായ ഇരിക്കുന്നതിനിടയിൽ സെക്സി ഫോട്ടോകൾ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തതിനാൽ നടി സമീറ റെഡ്ഡിക്കെതിരെ നിരവധി ആരാധകർ അധിക്ഷേപവുമായി രംഗത്തെത്തിയിരുന്നു .എന്നാൽ ഇവയ്ക്കെല്ലാം മറുപടിയുമായി ഇപ്പോൾ രംഗത്തെത്തിയിരിക്കുകയാണ് സമീറ റെഡ്ഢി. വീണ്ടും നിറവയറുമായി ബിക്കിനി ഇട്ട് നിൽക്കുന്ന ചിത്രം പങ്കുവെച്ചാണ് സമീറാ റെഡ്ഡി വിമർശകർക്ക് മറുപടി നൽകിയിരിക്കുന്നു .
ആഴമില്ലാത്തിടത്ത് നീന്തുന്നവര്‍ക്ക് അറിയാന്‍ പാകത്തിന് ആഴമുള്ള ആത്മാവായിരുന്നു അവളുടേത്. ഞാനെന്റെ നിറവയര്‍ അസ്വദിക്കുന്നതില്‍, അസഹിഷ്ണുത കാണിക്കുന്നവര്‍ക്കുള്ള മറുപടിയാണിത്’- നിറവയറുമായി ബിക്കിനി ധരിച്ചു നില്ക്കുന്ന ചിത്രം പോസ്റ്റ് ചെയ്തുകൊണ്ടായിരുന്നു സമീറയുടെ മറുപടി.എല്ലാവരും വരുന്നത് അവരുടെ അമ്മയില്‍ നിന്നാണ്, അല്ലേ? അത് വളരെ സ്വാഭാവികമായ ഒന്നാണ് എന്നതു കൊണ്ട് അക്കാര്യത്തെ ട്രോള്‍ ചെയ്യുന്നത് വളരെ പരിഹാസ്യമാണ്. ഇത് വളരെ മനോഹരമാണ്, എന്നായിരുന്നു മുൻപ് സമീറ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്.ഗര്‍ഭകാലം ആഘോഷമാക്കിയുള്ള നിരവധി ഫോട്ടോകള്‍ സമീറ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചിട്ടുണ്ട്