കോവിഡിനെതിരായ പോരാട്ടത്തിനിടെ ഗുജറാത്തിൽ മരിച്ച ഡോക്ടർ വിധിയുടെ ചിത്രം എന്ന കുറിപ്പോടെ സംസ്കൃതിയുടെ ചിത്രം വാട്ട്സ്ആപ്പിലും ഫെയ്സ്ബുക്കിലും പ്രചരിക്കുന്നതിന് എതിരെ രംഗത്തെത്തിയിരിക്കുകയാണ് താരം. ഫെയ്സ്ബുക്കിൽ ഒരു കുറിപ്പ് പങ്കുവെച്ച് കൊണ്ടാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്.
താരത്തിന്റെ കുറിപ്പ്:
“എനിക്ക് ഡോക്ടർ വിധിയെ അറിയില്ല, അങ്ങനെയൊരാൾ മരിച്ചിട്ടുണ്ടെങ്കിൽ പ്രണാമം. പക്ഷേ ഈ ചിത്രത്തിൽ കാണുന്ന വ്യക്തി ഞാനാണ്. അതുകൊണ്ടു തന്നെ എന്റെ ചിത്രം പ്രചരിപ്പിക്കുന്നത് നിർത്തണം”.
2013 ല് പുറത്തിറങ്ങിയ മൈ ഫാൻ രാമു എന്ന ചിത്രത്തിലൂടെ സിനിമാരംഗത്ത് അരങ്ങേറ്റം കുറിച്ച നടിയാണ് സംസ്കൃതി ഷേണായി. അനാർക്കലി മരുഭൂമിയിലെ ആന എന്ന ചിത്രങ്ങളിലും താരം വേഷമിട്ടിട്ടുണ്ട്.