സുഡാനി ഫ്രം നൈജീരിയ എന്ന ഒറ്റ ചിത്രം കൊണ്ട് മലയാളികളുടെ ഇഷ്ടം പിടിച്ചുപറ്റിയ സുഡു എന്ന സാമുവൽ റോബിൻസൺ വീണ്ടുമെത്തുന്നു. പ്രതിഫലത്തിന്റെ പേര് പറഞ്ഞ് പ്രശ്നങ്ങൾ സൃഷ്ടിച്ച് സാമുവൽ ഇതിനിടയിൽ മാധ്യമശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. അതിനിടയിലും വീണ്ടും കേരളത്തിലേക്ക് വരണമെന്നും മലയാള സിനിമയിൽ അഭിനയിക്കുകയും വേണമെന്ന ആഗ്രഹം പ്രകടിപ്പിച്ച സാമുവൽ വീണ്ടുമെത്തുകയാണ്. എന്നാൽ രണ്ടാമത്തെ വരവ് നായകനായിട്ടല്ല വില്ലനായിട്ടാണ് എന്നതാണ് സത്യം. പാർത്ഥസാരഥി ഒരുക്കുന്ന പർപ്പിൾ എന്ന ക്യാംപസ് ചിത്രത്തിലൂടെയാണ് സുഡുവിന്റെ രണ്ടാം വരവ്. വിഷ്ണു വിനയൻ, വിഷ്ണു ഗോവിന്ദ്, മറീന മൈക്കിൾ എന്നിവർ ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു