ലാലേട്ടനെ നായകനാക്കി ഒരു കഥ തയ്യാറെന്ന് നാടോടികൾ, നിമിർന്തു നിൽ, അപ്പാ തുടങ്ങിയ നിരവധി ചിത്രങ്ങളുടെ സംവിധായകനും നടനുമായ സമുതിരക്കനി. പ്രിയദർശൻ – മോഹൻലാൽ ചിത്രം ഒപ്പത്തിലെ വില്ലൻ റോൾ കൊണ്ട് പ്രേക്ഷകർക്ക് ഏറെ സുപരിചിതനാണ് സമുതിരക്കനി. ഒരു പ്രമുഖ ചാനലിന് നൽകിയ അഭിമുഖത്തിലാണ് ലാലേട്ടനെ വെച്ചുള്ള സിനിമക്ക് കഥ തയ്യാറാണെന്ന് സമുതിരക്കനി പറഞ്ഞത്. ജയറാമിനെ നായകനാക്കി ഒരുക്കിയ ആകാശ മിട്ടായി എന്ന ചിത്രത്തിന്റെ സഹസംവിധായകൻ കൂടിയാണ് അദ്ദേഹം. ലാലേട്ടന്റെ കൂടെ നിൽക്കുമ്പോൾ ചിലപ്പോൾ ഒരു സുഹൃത്തിന്റെ കൂടെ നിൽക്കുന്നുവെന്നും മറ്റു ചിലപ്പോൾ സ്വന്തം മക്കളുടെ കൂടെ നിൽക്കുന്നത് പോലെ തോന്നുമെന്നും അദ്ദേഹം പറഞ്ഞു. മലയാളത്തിലോ തമിഴിലോ അദ്ദേഹത്തെ വെച്ച് പടം ചെയ്യാമെന്നും അതിന് കാരണം അദ്ദേഹം ഉലക നടികർ ആണെന്നും സമുതിരകനി കൂട്ടിച്ചേർത്തു.