ആറ് വർഷത്തെ ഒരു നീണ്ട ഇടവേളക്ക് ശേഷം ‘സത്യം പറഞ്ഞാ വിശ്വസിക്കുവോ’ എന്ന ചിത്രത്തിലൂടെ ശക്തമായ ഒരു തിരിച്ചു വരവ് നടത്തിയിരിക്കുകയാണ് നടി സംവൃത സുനിൽ. തിരിച്ചു വരവിനെ കുറിച്ചും കുടുംബ ജീവിതത്തെ കുറിച്ചുമെല്ലാം സിനിമ ഡാഡിയുടെ സ്പെഷ്യൽ ഫൺ ചാറ്റ് ഷോ എങ്കിലേ എന്നോട് പറ എന്ന പ്രോഗ്രാമിൽ മനസ്സ് തുറന്നിരിക്കുകയാണ് സംവൃത. സിനിമയിൽ ഒരിക്കലും ചെയ്യാൻ ഇഷ്ടമില്ലാത്ത കാര്യം എന്താണെന്ന ചോദ്യത്തിന് ഐറ്റം സോങ്ങിലോ വൾഗറായിട്ടുള്ള ഡ്രെസ്സിലോ അഭിനയിക്കുവാൻ താല്പര്യമില്ല എന്നായിരുന്നു സംവൃതയുടെ മറുപടി. ഭർത്താവിനും നാല് വയസുള്ള കുഞ്ഞിനുമൊപ്പം അമേരിക്കയിലാണ് സംവൃത ഇപ്പോൾ. പ്രസവസമയത്ത് തടി കൂടിയെന്ന് പറഞ്ഞ് വന്ന വർത്തകളെയും നടി വിമർശിച്ചു.