മലയാള സിനിമയ്ക്ക് ഒരുപാട് മികച്ച നായികമാരെ നൽകിയ സംവിധായകനായ ലാൽ ജോസ് രസികൻ എന്ന ചിത്രത്തിലൂടെ മലയാളികൾക്ക് പരിചയപ്പെടുത്തിയ നടിയാണ് സംവൃത സുനിൽ. മുല്ലമൊട്ട് പോലുള്ള പല്ലും നീണ്ട മുടിയും നിഷ്കളങ്കമായ ചിരിയുമുള്ള സംവൃത പിന്നീട് മലയാള സിനിമയിലെ ഭൂരിഭാഗം യുവതാരങ്ങളുടേയും മുതിർന്ന താരങ്ങളുടേയും നായികയായി തിളങ്ങി. വിവാഹത്തിനുശേഷം അഭിനയരംഗത്തുനിന്നും വിട്ടുനിന്ന സംവൃതയുടെ തിരിച്ചുവരവാണ് ബിജുമേനോൻ നായകനായെത്തിയ സത്യം പറഞ്ഞാൽ വിശ്വസിക്കുമോ എന്ന ചിത്രം. കുടുംബ ജീവിതം ആവോളം ആസ്വദിക്കാൻ വേണ്ടിയാണ് സംവൃത അഭിനയത്തിൽ നിന്നും ഒരു ബ്രേക്ക് എടുത്തത്.
ഇപ്പോൾ അനിയത്തി സംജുക്തയ്ക്കൊപ്പമുള്ള നടി സംവൃത സുനിലിന്റെ ചിത്രം വൈറല്‍ ആവുകയാണ്. ഒരു കാറിനുള്ളില്‍ നിന്നും സംവൃതയ്ക്ക് ഒപ്പമുള്ള സെല്‍ഫി സംജുക്ത തന്നെയാണ് സോഷ്യല്‍ മീഡിയകളിലൂടെ പങ്കുവെച്ചിരിക്കുന്നത്. ഇത് ദീപിക പദുകോൺ അല്ലേയെന്നാണ് ആരാധകർ ചോദിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ തന്റെയും കുടുംബത്തിന്റെയും പുതിയ ചിത്രങ്ങളും വിശേഷങ്ങളുമൊക്കെ സംവൃത ഇടയ്ക്കിടെ പോസ്റ്റ് ചെയ്യാറുണ്ട്. വിവാഹ ശേഷം ഭര്‍ത്താവിനും മക്കള്‍ക്കുമൊപ്പം അമേരിക്കയിലാണ് സംവൃതയുടെ താമസം.
View this post on Instagram