മലയാള സിനിമയ്ക്ക് ഒരുപാട് മികച്ച നായികമാരെ നൽകിയ സംവിധായകനായ ലാൽ ജോസ് രസികൻ എന്ന ചിത്രത്തിലൂടെ മലയാളികൾക്ക് പരിചയപ്പെടുത്തിയ നടിയാണ് സംവൃത സുനിൽ. മുല്ലമൊട്ട് പോലുള്ള പല്ലും നീണ്ട മുടിയും നിഷ്കളങ്കമായ ചിരിയുമുള്ള സംവൃത പിന്നീട് മലയാള സിനിമയിലെ ഭൂരിഭാഗം യുവതാരങ്ങളുടേയും മുതിർന്ന താരങ്ങളുടേയും നായികയായി തിളങ്ങി.
വിവാഹത്തിനുശേഷം അഭിനയരംഗത്തുനിന്നും വിട്ടുനിന്ന സംവൃതയുടെ തിരിച്ചുവരവാണ് ബിജുമേനോൻ നായകനായെത്തിയ സത്യം പറഞ്ഞാൽ വിശ്വസിക്കുമോ എന്ന ചിത്രം. കുടുംബ ജീവിതം ആവോളം ആസ്വദിക്കാൻ വേണ്ടിയാണ് സംവൃത അഭിനയത്തിൽ നിന്നും ഒരു ബ്രേക്ക് എടുത്തത്. സംവൃതക്ക് രണ്ട് മക്കളാണുള്ളത്. രുദ്രയും അഗസ്ത്യയും. രുദ്രയുടെ ചോറൂണ് വിശേഷങ്ങൾ ആണ് ഇപ്പോൾ സംവൃത പങ്കുവയ്ക്കുന്നത്. ചെറിയ പാത്രങ്ങളിൽ വിളമ്പി വെച്ചിരിക്കുന്ന വിഭവങ്ങളുടെ ചിത്രങ്ങളാണ് താരം പങ്കുവെച്ചത്. മൂത്ത മകന് 5 വയസ്സ് തികഞ് ഒരാഴ്ചയ്ക്ക് ശേഷമാണ് രണ്ടാമത്തെ കുട്ടി ഉണ്ടാകുന്നത്. കുടുംബത്തിന്റെ പിന്തുണയോടെയാണ് താൻ വീണ്ടും അഭിനയരംഗത്തേക്ക് എത്തിയതെന്നും താരം പറയുന്നുണ്ട്.
സിനിമയിൽ നിന്ന് വിട്ടു നിന്നപ്പോൾ ആണ് താൻ ജീവിതം കുറച്ചുകൂടി ആസ്വദിക്കുവാൻ ശ്രമിച്ചതെന്നും ഇപ്പോൾ പാചകം വരെ പഠിച്ചു എന്നും സംവൃത പറയുന്നു. താരം ഇനി അഭിനയലോകത്തേക്ക് തിരിച്ചെത്താൻ ആഗ്രഹിക്കുന്നില്ല. നല്ല പ്രോജക്ടുകൾ വരികയാണെങ്കിൽ ഇതുപോലെ ഇടവേള എടുത്തതിനുശേഷം സ്ക്രീനിൽ കാണാം എന്നാണ് സംവൃത പറയുന്നത്.