മലയാള സിനിമയ്ക്ക് ഒരുപാട് മികച്ച നായികമാരെ നൽകിയ സംവിധായകനായ ലാൽ ജോസ് രസികൻ എന്ന ചിത്രത്തിലൂടെ മലയാളികൾക്ക് പരിചയപ്പെടുത്തിയ നടിയാണ് സംവൃത സുനിൽ. മുല്ലമൊട്ട് പോലുള്ള പല്ലും നീണ്ട മുടിയും നിഷ്കളങ്കമായ ചിരിയുമുള്ള സംവൃത പിന്നീട് മലയാള സിനിമയിലെ ഭൂരിഭാഗം യുവതാരങ്ങളുടേയും മുതിർന്ന താരങ്ങളുടേയും നായികയായി തിളങ്ങി. വിവാഹത്തിനുശേഷം അഭിനയരംഗത്തുനിന്നും വിട്ടുനിന്ന സംവൃതയുടെ തിരിച്ചുവരവാണ് ബിജുമേനോൻ നായകനായെത്തിയ സത്യം പറഞ്ഞാൽ വിശ്വസിക്കുമോ എന്ന ചിത്രം.
അഭിനയ ജീവിതത്തിൽ നിന്നും വിട്ടുനിൽക്കുന്ന സമയത്തെക്കുറിച്ച് ഇപ്പോൾ മനസ്സ് തുറക്കുകയാണ് താരം. കുടുംബജീവിതം ആവോളം ആസ്വദിക്കുന്നതിനു വേണ്ടി അഭിനയത്തിൽ നിന്നും ഒരു ബൈക്ക് എടുക്കാൻ തീരുമാനിച്ചിരുന്നു എന്നും താരം പറയുന്നു. കുടുംബത്തിന്റെ പിന്തുണയോടെയാണ് താൻ വീണ്ടും അഭിനയരംഗത്തേക്ക് എത്തിയതെന്നും താരം പറയുന്നുണ്ട്. സിനിമയിൽ നിന്ന് വിട്ടു നിന്നപ്പോൾ ആണ് താൻ ജീവിതം കുറച്ചുകൂടി ആസ്വദിക്കുവാൻ ശ്രമിച്ചതെന്നും ഇപ്പോൾ പാചകം വരെ പഠിച്ചു എന്നും സംവൃത പറയുന്നു. താരം ഇനി അഭിനയലോകത്തേക്ക് തിരിച്ചെത്താൻ ആഗ്രഹിക്കുന്നില്ല. നല്ല പ്രോജക്ടുകൾ വരികയാണെങ്കിൽ ഇതുപോലെ ഇടവേള എടുത്തതിനുശേഷം സ്ക്രീനിൽ കാണാം എന്നാണ് സംവൃത പറയുന്നത്.