പ്രശസ്തയായ സംവൃത സുനിലിന്റെ രണ്ടാം വരവാണ് സത്യം പറഞ്ഞാൽ വിശ്വസിക്കുമോ എന്ന ചിത്രം. അമേരിക്കയിൽ സ്ഥിരതാമസമാക്കിയ സംവൃതയുടെ രണ്ടാം വരവിനായി താരത്തെ സമീപിച്ചത് താനാണെന്ന് തുറന്നുപറയുകയാണ് ബിജു മേനോൻ. ചിത്രത്തിന്റെ പ്രമോഷൻ ഭാഗമായി നൽകിയ അഭിമുഖത്തിലാണ് താരം ഇത് വെളിപ്പെടുത്തിയത്. ജി. പ്രജിത്ത് സംവിധാനം ചെയ്യുന്ന സത്യം പറഞ്ഞാൽ വിശ്വസിക്കുമോ എന്ന ചിത്രത്തിന് സജീവ് പാഴൂരാണ് കഥയും തിരക്കഥയും രചിക്കുന്നത്.
സംവൃതയെ തിരിച്ചു കൊണ്ടുവരിക എന്നത് തങ്ങളുടെ ആവശ്യം ആയിരുന്നുവെന്നും കഥ കേട്ടതിനു ശേഷം സംവൃത അഭിനയിക്കാൻ തയ്യാറായെന്നും ബിജു മേനോൻ പറയുന്നു. തന്റെ കുഞ്ഞുമായി എത്തിയാണ് സംവൃത ഷൂട്ട് പൂർത്തിയാക്കിയത്. സെറ്റിൽ ചൂട് കൂടിയപ്പോൾ സംവൃതക്ക് ചെറിയ ബുദ്ധിമുട്ട് അനുഭവപ്പെടുകയും അപ്പോൾ ബിജുമേനോൻ സംയുക്തയെ ഫോണിൽ വിളിച്ചു കൊടുക്കുകയും ചെയ്തു. അവർ കുറച്ചു നേരം സംസാരിച്ചു എന്നും അതിൽ നിന്നും സംവൃത ഒാക്കെയായി എന്നും ബിജു മേനോൻ പറയുന്നു.അത്രയും വേദന സഹിച്ച് ഈ ചിത്രം സംവൃത പൂർത്തിയാക്കിയത് കഥ ഇഷ്ടപ്പെട്ടിട്ടാണെന്നും വളരെ സന്തോഷത്തോടെയാണ് അവൾ മടങ്ങിയതെന്നും ബിജു മേനോൻ പറയുന്നു.