സോഷ്യൽ മീഡിയയിൽ ശ്രദ്ധയാകർഷിച്ച് മുന്നോട്ടു പോകുന്ന പരസ്യത്തിൽ അടുക്കള കാര്യത്തിലെ നയം വ്യക്തമാക്കിയിരിക്കുകയാണ് നടി സംയുക്ത വർമ. ചുരുക്കത്തിൽ വീണ്ടും ചില വീട്ടുകാര്യങ്ങളുമായാണ് സംയുക്ത വർമ പ്രേക്ഷകരുടെ മുമ്പിലേക്ക് വീണ്ടുമെത്തുന്നത്. അതൊരു പരസ്യചിത്രത്തിലൂടെ ആണെന്ന് മാത്രം. ഏതായാലും സംയുക്തയുടെ ഈ പുതിയ പരസ്യത്തെ സോഷ്യൽ മീഡിയ ഇതിനകം ഏറ്റെടുത്തു കഴിഞ്ഞു. സംയുക്ത വർമ ബ്രാൻഡ് അംബാസഡറായ ഹരിതം ഫുഡ്സിന്റെ ഏറ്റവും പുതിയ പരസ്യത്തിൽ ചില അടുക്കള കാര്യങ്ങളാണ് ചർച്ച ചെയ്യുന്നത്. നാല് ദിവസത്തിനുള്ളിൽ പത്തുലക്ഷം ആളുകളാണ് ഈ പരസ്യം സോഷ്യൽ മീഡിയയിലൂടെ മാത്രം കണ്ടത്. ആണും പെണ്ണും തുല്യമായി അടുക്കള ജോലികൾ പങ്കിട്ടെടുക്കണമെന്ന വലിയ സന്ദേശമാണ് പരസ്യത്തിലൂടെ സംയുക്ത നൽകുന്നത്.
രുചിയോടൊപ്പം പുതിയൊരു സംസ്കാരം കൂടിയാണ് പരസ്യം പങ്ക് വെയ്ക്കുന്നത്. അടുക്കയിൽ അമ്മയും മകനും മകളും ഒരുമിച്ച് പാചകം ചെയ്യുന്നതിനെ ആസ്പദമാക്കിയാണ് പരസ്യം. അടുക്കളയിൽ അമ്മയെ സഹായിക്കുന്നതിനിടെ മകന്റെ കൈ മുറിയുന്നു. ആ സമയത്ത് മകൾ ചോദിക്കുന്നു പെണ്ണുങ്ങൾ എടുക്കേണ്ട പണിയെന്തിനാണ് ആണുങ്ങളെ കൊണ്ട് ചെയ്യിപ്പിക്കുന്നതെന്ന്? എന്നാൽ, ഇനിയുള്ള കാലം ആണുങ്ങളും പെണ്ണുങ്ങളും അടുക്കളയിൽ ഒരുമിച്ച് പണിയെടുക്കണമെന്ന സന്ദേശമാണ് അമ്മ നൽകുന്നത്.
ഇനിയുള്ള കാലം ആണും – പെണ്ണും ഒരുമിച്ച് പാചകം ചെയ്യണമെന്നും, പാചക ശീലങ്ങൾ ആൺകുട്ടികളിൽ ചെറുപ്പത്തിലേ വളർത്തിയെടുക്കണമെന്നുമാണ് പരസ്യം പറയുന്നത്. ഒട്ടേറെ കുടുംബങ്ങൾക്ക് പരസ്യം പ്രചോദനമായി എന്നും അവരുടെ വീട്ടിലെ അടുക്കളയിൽ മാറ്റത്തിന് തുടക്കം കുറിച്ച് കഴിഞ്ഞു എന്നും തുടങ്ങി ഒട്ടേറെ പ്രതികരണങ്ങളാണ് പരസ്യത്തിന് ലഭിക്കുന്നത്. ഒപ്പം പലരും തങ്ങളുടെ അനുഭവങ്ങളും ഇതിനോടൊപ്പം ചേർത്ത് വീഡിയോ പങ്ക് വെയ്ക്കുന്നുണ്ട്. ഒരു ലക്ഷത്തോളം പേർ ഇതിനോടകം വീഡിയോ ഷെയർ ചെയ്തിട്ടുണ്ട്. വളരെ ലളിതവും മനോഹരവുമായി ഒരു വലിയ ആശയം പങ്കുവെയ്ക്കാനായത് കൊണ്ടാണ് പരസ്യം ജനഹൃദയങ്ങളിൽ എത്തിയതെന്നാണ് ഈ രംഗത്തെ വിദഗ്ദർ അഭിപ്രായപ്പെടുന്നത്. ഗൾഫ് മേഖലയിൽ ഏറെ കാലമായി പേരുകേട്ട ഹരിതം ഫുഡ്സ് കേരളത്തിലും അയൽ സംസ്ഥാനങ്ങളിലും ഇതിനോടകം പ്രിയപ്പെട്ട ബ്രാൻഡ് ആയിക്കഴിഞ്ഞു. രുചിയോടൊപ്പം ഗുണമേന്മയോടുമൊപ്പം പുതിയൊരു സംസ്കാരം കൂടി അടുക്കളയിൽ എത്തിക്കുന്നതിന്റെ സംതൃപ്തിയിലാണ് ഹരിതം ഫുഡ്സിന്റെ നിർമ്മാതാക്കൾ.